തിരുവനന്തപുരം നവംബര്‍ 4: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ സമരത്തില്‍. നിരവധി സര്‍വ്വീസുകള്‍ മുടങ്ങി. പലയിടത്തും ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞു, തുടര്‍ന്ന് കയ്യേറ്റവും ഉണ്ടായി. തിരുവനന്തപുരത്തും എറണാകുളത്തും ചില ഡിപ്പോകളില്‍ സര്‍വ്വീസുകള്‍ മുടങ്ങി.
പ്രതിപക്ഷാനുകൂല തൊഴിലാളി സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക്. ശമ്പളപരിഷ്കരണം നടപ്പിലായില്ല, ഡിഎ കുടിശ്ശിക നല്‍കിയിട്ടില്ല, ആയിരം ബസ്സുകള്‍ ഒരോ വര്‍ഷവും പുതുതായി നിരത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ട് 101 ബസ്സുകള്‍ മാത്രമാണ് ഇത് വരെ ഇറക്കിയത്. സമരാനുകൂലികള്‍ ആരോപിക്കുന്നു.