ആര്‍സിഇപി ഉച്ചക്കോടിയില്‍ പങ്കെടുക്കാനായി മോദി ഇന്ന് ബാങ്കോക്കിലേക്ക്

ന്യൂഡല്‍ഹി നവംബര്‍ 2: പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍സിഇപി ഉച്ചക്കോടിയില്‍ പങ്കെടുക്കാനായിട്ട് ഇന്ന് (ശനിയാഴ്ച) ബാങ്കോക്കിലേക്ക് പോകും. ആര്‍സിഇപിക്ക് പുറമെ പതിനാറാമത് ആസിയന്‍ ഉച്ചക്കോടിയിലും പതിനാലാമത് ഈസ്റ്റ് ഏഷ്യ ഉച്ചക്കോടിയിലും മോദി പങ്കെടുക്കും. നവംബര്‍ 4ന് മോദി ഡല്‍ഹിയിലേക്ക് മടങ്ങും.

ചൈന ഉള്‍പ്പെടെയുള്ള മേഖല സമഗ്ര സാമ്പത്തിക സഖ്യ രൂപീകരണ പ്രഖ്യാപനമാണ് ബാങ്കോക്കില്‍ നടക്കുക. ഇന്ത്യയടക്കം 16 രാജ്യങ്ങളുള്ള ആര്‍സിഇപിയില്‍ സ്വതന്ത്ര വ്യാപാരത്തിനായുള്ള കരാര്‍ ഇന്ത്യ ഒപ്പുവെയ്ക്കില്ല. ഇന്ത്യ ഉന്നയിച്ചിട്ടുള്ള ചില വിഷയങ്ങളില്‍ തീര്‍പ്പുണ്ടായശേഷം ഒപ്പുവെയ്ക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →