മാലിയില്‍ ഭീകരാക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു

ബാംകോ നവംബര്‍ 2: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ ശനിയാഴ്ച വ്യക്തമാക്കി. ആക്രമണത്തിന് ശേഷം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരു പൗരനടക്കം 54 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പത്തോളം പരിക്കേറ്റു. സ്ഥലത്തെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ആക്രമണം നടന്നത് വെള്ളിയാഴ്ചയാണ്. 35 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി സേന ശനിയാഴ്ച ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ഒക്ടോബറില്‍ നടന്ന ആക്രമണത്തില്‍ 25 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →