ന്യൂഡല്‍ഹി നവംബര്‍ 2: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയില്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം മാറ്റി. 21 സര്‍ക്കാര്‍ ഓഫീസുകളുടെ സമയം രാവിലെ 10.30 മുതല്‍ വൈകിട്ട് 7 മണി വരെയാക്കി. ബാക്കിയുള്ളവ രാവിലെ 9.30 മണി മുതല്‍ 6 മണി വരെ പ്രവര്‍ത്തിക്കും. സ്കൂളുകള്‍ക്ക് ഇന്ന് മുതല്‍ അവധി ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നഗരത്തിലെ 37 വായു മലിനീകരണ നിരീക്ഷണ കേന്ദ്രങ്ങളില്‍ അതീവഗുരുതരമായ വായു മലിനീകരണ സൂചികയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 480 ആണ് ഇപ്പോള്‍ ഡല്‍ഹിയിലെ ശരാശരി വായു മലിനീകരണ തോത്. യമുനാ തീരത്ത് താമസിക്കുന്നവരടക്കം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് നേരിടുന്നത്.