ജര്‍മ്മന്‍ ചാന്‍സലര്‍ മെര്‍ക്കലിനെ സന്ദര്‍ശിച്ച് മോദി

ന്യൂഡല്‍ഹി നവംബര്‍ 1: പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കലിനെ വെള്ളിയാഴ്ച സന്ദര്‍ശിച്ച് ഉഭയകക്ഷി ചര്‍ച്ച നടത്തി. ഇന്ത്യയിലേക്കുള്ള മെര്‍ക്കലിന്‍റെ നാലാമത്തെ സന്ദര്‍ശനമാണിത്. ജര്‍മ്മനിയുമായുള്ള ബന്ധത്തിന് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നുവെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു. ഇന്ത്യ-ജര്‍മ്മന്‍ തന്ത്രപ്രധാനമായ ഘടനയെ സമ്പന്നമാക്കുന്നതില്‍ ഈ സന്ദര്‍ശനത്തിന് വലിയ പങ്കുണ്ടെന്നും രവീഷ് പറഞ്ഞു. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനാണ് മെര്‍ക്കല എത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →