വായു മലിനീകരണം: ഡല്‍ഹിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി നവംബര്‍ 1: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് (ഇപിസിഎ) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 5 വരെ നിര്‍ത്തിവെയ്ക്കാനും ഇപിസിഎ ഉത്തരവിട്ടു. പടക്കങ്ങള്‍ പൊട്ടിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളോട് മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ഇപിസിഎ നോട്ടീസ് നല്‍കിയിട്ടുണ്ട്.

അന്തരീക്ഷ മലിനീകരണത്തിന്‍റെ തോത് വ്യാഴാഴ്ചയോടെ കൂടിയതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്‍റെ സ്ഥിതിഗതികള്‍ മോശമാണെന്നും ഡല്‍ഹി ഗ്യാസ് ചേമ്പറായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം