കോയമ്പത്തൂരില്‍ തീവ്രവാദി സാന്നിദ്ധ്യമുണ്ടെന്ന സൂചനയെത്തുടര്‍ന്ന് എന്‍ഐഎ റെയ്ഡ് ചെയ്തു

ചെന്നൈ ഒക്ടോബര്‍ 31: തമിഴ്നാട്ടില്‍ കോയമ്പത്തൂരില്‍ തീവ്രവാദി സാന്നിദ്ധ്യമുണ്ടെന്ന സൂചനയെത്തുടര്‍ന്ന് എന്‍ഐഎ റെയ്ഡ് നടത്തി. ഐഎസ് സ്വാധീനമുള്ള ഭീകരവാദികളുടെ സംഘം കോയമ്പൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡെന്ന് അധികൃതര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ ആശയം പ്രചരിപ്പിച്ചതിന് ആറ് പേര്‍ക്കെതിരെ കേസെടുത്തു.

കഴിഞ്ഞ് അഞ്ച് വര്‍ഷമായി ഭീകരവാദ ബന്ധമുള്ള സംഘടനകള്‍ തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി. 2014 മുതല്‍ ഐഎസ് ബന്ധമുള്ള 127 പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇതില്‍ 33 പേരും തമിഴ്നാട്ടില്‍ നിന്നുള്ളവരാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →