ന്യൂഡല്‍ഹി ഒക്ടോബര്‍ 22: മുന്‍ കോണ്‍ഗ്രസ്സ് രാജ്യസഭാ എംപി കെസി രാമമൂര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജനറല്‍ സെക്രട്ടറിമാരായ അരുണ്‍ സിംഗ് ഭൂപേന്ദ്ര യാദവ് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്‍റെ പദ്ധതികളെയും രാമമൂര്‍ത്തി പ്രശംസിച്ചു. ബിജെപി വര്‍ക്കിങ് പ്രസിഡന്‍റ് ജെപി നഡ്ഡയെയും മൂര്‍ത്തി സന്ദര്‍ശിച്ചു.