ജൽന ഒക്‌ടോബർ 19: മഹാരാഷ്ട്ര സംസ്ഥാന ജല വിതരണ മന്ത്രിയും പാത്തൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുമുള്ള ബിജെപി സ്ഥാനാര്‍ത്ഥിയുമായ ബബന്‍ റാവോ ലോണിക്കറിനെതിരെ എംസിസി ലംഘന കേസ് രജിസ്റ്റര്‍ ചെയ്തു. വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് കോൺഗ്രസ് പാർട്ടി, തിരഞ്ഞെടുപ്പ് കമ്മീഷന് (ഇസി) ഒരു കത്ത് നൽകി. ഇക്കാര്യത്തിൽ വെള്ളിയാഴ്ച ഇസി അദ്ദേഹത്തിന് നോട്ടീസ് അയച്ചെങ്കിലും നിശ്ചിത സമയത്ത് മറുപടി നൽകാൻ ലോണിക്കർ പരാജയപ്പെട്ടു. വിജയ് പവാറും ഇ.സിക്ക് പരാതി നൽകി.
‘ഞാൻ കുഗ്രാമത്തിൽ പണം വിതരണം ചെയ്തു, അതിനാല്‍ ഈ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് എനിക്ക് യാതൊരു പ്രശ്നവുമില്ല’.- നേർ-സെവാലി കുഗ്രാമങ്ങളിൽ പ്രചാരണത്തിനിടെ ലോണിക്കർ പ്രസ്താവന നടത്തി.