ഒഡീഷ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോദി

നവീൻ പട്നായിക്, നരേന്ദ്രമോദി

ന്യൂഡല്‍ഹി ഒക്ടോബര്‍ 16: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ജന്മദിനത്തിൽ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം അർപ്പിക്കുകയും ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. ഒഡീഷ മുഖ്യമന്ത്രി ശ്രീ നവീൻ പട്നായിക് ജിയുടെ ജന്മദിനത്തിൽ ആശംസകൾ. ദീർഘവും ആരോഗ്യകരവുമായ ജീവിതം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ, ‘മോദി ട്വീറ്റിൽ പറഞ്ഞു.

ഒഡീഷയിലെ പതിനാലാമത്തെ മുഖ്യമന്ത്രിയായ പട്നായ്കിന് ഇന്ന് 73 വയസ് പൂര്‍ത്തിയാകും. എഴുത്തുകാരനായ ബിജു ജനതാദൾ പ്രസിഡന്റായ അദ്ദേഹം മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ആശംസകൾക്ക് പട്നായിക് നന്ദി പറഞ്ഞു.

Share
അഭിപ്രായം എഴുതാം