ഖാദ്യ സതി പദ്ധതിയിലൂടെ 8.5 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ബംഗാള്‍ സര്‍ക്കാര്‍

കൊല്‍ക്കത്ത ഒക്ടോബര്‍ 16: സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഖാദ്യ സതി പദ്ധതിയിലൂടെ 8.5 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ലോക ഭക്ഷ്യദിനത്തില്‍ പറഞ്ഞു. ‘ഇന്ന് ലോക ഭക്ഷ്യദിനം. 8.5 കോടി ജനങ്ങള്‍ക്ക് ഖാദ്യ സതി പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കും’. മമത ട്വീറ്റ് ചെയ്തു.

ജംഗല്‍മഹലിലെ ആളുകള്‍ക്ക്, മലയോരപ്രദേശത്തുള്ളവര്‍ക്ക്, എയ്ല ബാധിത പ്രദേശങ്ങള്‍, സിങ്കൂര്‍ കര്‍ഷകര്‍ എന്നിവര്‍ക്കും പ്രത്യേക സഹായങ്ങള്‍ നല്‍കുമെന്ന് മമത കൂട്ടിച്ചേര്‍ത്തു. 2016 ജനുവരി 27 മുതലാണ് ആര്‍കെഎസ്വൈയുടെ കീഴില്‍ പദ്ധതി തുടങ്ങുന്നത്. എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →