മഹാബലിപുരം, തമിഴ്നാട് ഒക്ടോബര്‍ 12: പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച മഹാബലിപുരം കടല്‍തീരം വൃത്തിയാക്കുന്നതില്‍ ഏര്‍പ്പെട്ടു. സഞ്ചാരികള്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളും മറ്റും പെറുക്കിക്കൂട്ടി. ഇത് ആദ്യമായല്ല, സ്വച്ഛ് മിഷനില്‍ മിക്കപ്പോഴും ചൂലുമായിട്ടാണ് മോദിയെ കാണപ്പെടാറുള്ളത്. ‘മഹാബലിപുരം ബീച്ച് ഇന്ന് രാവിലെ വൃത്തിയാക്കി. അരമണിക്കൂറോളം വൃത്തിയാക്കല്‍ നീണ്ടുനിന്നു. ഹോട്ടല്‍ ജീവനക്കാരനായ ജയരാജിന് ശേഖരിച്ച മാലിന്യം കൈമാറി’. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പൊതുസ്ഥലങ്ങള്‍ വൃത്തിയാണെന്ന് ഉറപ്പാക്കാം, അങ്ങനെ നമുക്കും ആരോഗ്യവാന്മാരായിക്കാം. അവസരത്തില്‍ മോദി അഭ്യര്‍ത്ഥിച്ചു. കുപ്പികളും മറ്റും എടുക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും മോദി പങ്കുവെച്ചു. മനോഹരമായ മഹാബലിപുരം തീരത്തൂടെയുള്ള നടത്തം ഉന്മേഷപ്രദമായിരുന്നു. ഒറ്റതവണ പ്ലാസ്റ്റിക് ഇല്ലാതാക്കണമെന്ന് മോദി നേരത്തെയും ആഹ്വാനം ചെയ്തിരുന്നു. അതിനായി മോദി നിരവധി വേദികള്‍ ഉപയോഗിച്ചു.

