കോഴിക്കോട് ഒക്ടോബര്‍ 11: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെയും മറ്റ് പ്രതികളയും തെളിവെടുപ്പിനായി കൊണ്ടുപോയി. ജോളിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനായി സംഘം കട്ടപ്പനയിലെത്തി. ജോളിയുടെ കുട്ടിക്കാലത്തെ വിവരങ്ങള്‍ ശേഖരിക്കും. പൊന്നാമറ്റം വീട്, ഷാജുവിന്‍റെ വീട്, മാത്യുവിന്‍റെ വീട് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുക്കും. കനത്ത സുരക്ഷയിലാണ് പ്രതികളെ കൊണ്ടുപോയത്. റോയിയുടേത് ഒഴികെ അഞ്ച് കേസുകള്‍ അഞ്ച് സിഐഎമാരുടെ നേതൃത്വത്തില്‍ അന്വേഷിക്കാന്‍ തീരുമാനമായി.
പ്രതികളെല്ലാം ചോദ്യം ചെയ്യലിനോട് സഹകരിച്ചതായി വടകര റൂറല്‍ എസ്പി അറിയിച്ചു. ഭര്‍തൃമാതാവ് അന്നമ്മയെ കീടനാശിനി നല്‍കിയാണ് കൊന്നതെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഭര്‍തൃപിതാവിനും ഭര്‍ത്താവ് റോയിക്കും സിലിക്കും സയനൈഡാണ് നല്‍കിയത്. സിലിയുടെ മകളള്‍ക്ക് സയനൈഡ് നല്‍കിയതായി ഓര്‍മ്മയില്ലെന്നും ജോളി മോഴി നല്‍കിയിട്ടുണ്ട്.