മംഗളൂരു ഒക്ടോബര്‍ 11: പ്രശല്ത സാക്സോഫോണിസ്റ്റ് കദ്രി ഗോപാല്‍നാഥ് (69) അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച അന്തരിച്ചു. ഭാര്യയ്ക്കും സംഗീതസംവിധായകനായ മകന്‍ മണികാന്ത് കദ്രിയ്ക്കും ഒപ്പമാണ് കദ്രി താമസിച്ചിരുന്നത്. ദുബായില്‍ ജോലി ചെയ്യുന്ന മൂത്ത മകന്‍ ഗുരു തിരികെ എത്തിയാല്‍ സംസ്ക്കാര ചടങ്ങുകള്‍ നടത്തുമെന്ന് കുടുംബാഗങ്ങള്‍ അറിയിച്ചു.
1950ല്‍ ഡികെ ജില്ലയിലെ സജിപമൂഡ ഗ്രാമത്തിലെ മിതാകെരെയില്‍ ജനനം. പിതാവ് താനിയപ്പ നാഗസ്വര വിദഗ്ദ്ധനായിരുന്നു. എന്‍ ഗോപാലകൃഷ്ണ അയ്യറില്‍ നിന്ന് സാക്സോഫോണ്‍ വഴി കര്‍ണാടക സംഗീതം അഭ്യസിച്ചു. പത്മശ്രീ അവാര്‍ഡ്, കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കര്‍ണാടക കലാശ്രീ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. അക്ഷവാനിയിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു.