ജസ്റ്റിസ് മണികുമാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം ഒക്ടോബര്‍ 11: ജസ്റ്റസി എസ് മണികുമാര്‍ കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ 10 മണിക്ക് നടന്ന ചടങ്ങില്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുന്‍ ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സുപ്രീംകോടതി ജഡ്ജായി പോയത് മൂലമാണ് മണികുമാറിനെ ജസ്റ്റിസായി നിയമിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിസഭയിലെ മറ്റ് സഹപ്രവര്‍ത്തകരായ ടിഎം തോമസ് ഐസക്, കെ ബാലന്‍, എംഎം മണി, മുന്‍ ഗവര്‍ണര്‍ പി സദാശിവം, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍, നിയമ സെക്രട്ടറി, കേരള ഹൈക്കോടതി ഉദ്യോഗസ്ഥര്‍, ജസ്ജിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം