റഫേല്‍ യുദ്ധവിമാനത്തില്‍ പറക്കുന്ന ആദ്യ ഇന്ത്യന്‍ മന്ത്രിയായി രാജ്നാഥ് സിംഗ്

രാജ്‌നാഥ് സിംഗ്

ഫ്രാന്‍സ് ഒക്ടോബര്‍ 9: റാഫേല്‍ യുദ്ധവിമാനത്തില്‍ പറക്കുന്ന ആദ്യ മന്ത്രിയായി, ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ചൊവ്വാഴ്ചയാണ് ഫ്രാന്‍സിലെ മെറിഗ്നാകില്‍ നിന്നാണ് വിമാനം പറത്തിയത്. ഇതിന് മുന്‍പ് 36 വിമാനങ്ങള്‍ സിംഗ് സ്വീകരിച്ചു. തന്‍റെ ജീവിതകാലത്തേക്കുള്ള നല്ലൊരു അനുഭവമാണിതെന്ന് രാജ്നാഥ് സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു.

87-ാമത് വ്യോമസേന ദിനത്തിനോടനുബന്ധിച്ച് ഇന്ത്യയില്‍ ആഘോഷിക്കുന്ന ദസറ ദിനത്തില്‍ രാജ്നാഥ് സിങ് ശാസ്ത്രപൂജ നടത്തി. യുദ്ധവിമാനത്തില്‍ രണ്ടാം തവണയാണ് രാജ്നാഥ് സിംഗ് പറക്കുന്നത്. ആദ്യം എല്‍സിഎ തേജസില്‍ പറന്നിരുന്നു.

Share
അഭിപ്രായം എഴുതാം