ഹോംസ്റ്റേ ഉടമകൾക്ക് പരിശീലനം നല്‍കി ബംഗാൾ സർക്കാർ

കൊൽക്കത്ത സെപ്റ്റംബർ 27:ഹോംസ്റ്റേകൾ കൂടുതൽ ജനപ്രിയമാക്കാനായി പശ്ചിമ ബംഗാൾ സർക്കാർ അടുത്തിടെ ഹോംസ്റ്റേകളുടെ ഉടമകൾക്കായി ഡാർജിലിംഗിൽ രണ്ട് ദിവസത്തെ പരിശീലന സെഷൻ സംഘടിപ്പിച്ചു . സംസ്ഥാന ടൂറിസം മന്ത്രി പരിശീലനം ഉദ്ഘാടനം ചെയ്തു. ഇനി മുതൽ ഇത്തരം പരിശീലന സെഷനുകൾ വർഷത്തിൽ രണ്ട് മൂന്ന് തവണ നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു .

സംസ്ഥാനം നൽകുന്ന എല്ലാ സൗകര്യങ്ങളും ലഭിക്കാൻ തക്കവണ്ണം സംസ്ഥാന സർക്കാരിൽ രജിസ്റ്റർ ചെയ്യാനും അദ്ദേഹം ഹോംസ്റ്റേകളോട് ആവശ്യപ്പെട്ടു .

ഡാർജിലിംഗ്, കലിംപോങ് ജില്ലകളിൽ നിന്നുള്ള 287 ഹോംസ്റ്റേകളുടെ പ്രതിനിധികൾ പരിശീലനത്തിൽ പങ്കെടുത്തു . കുടിവെള്ള വിതരണം, ശുചിത്വം, പരിസ്ഥിതി സൗഹൃദ സൗകര്യങ്ങൾ (പ്ലാസ്റ്റിക് വിമുക്തമായ അന്തരീക്ഷം സൃഷ്ടിക്കൽ മുതലായവ), മതിയായ വൈദ്യുതി വിതരണം, മുറികളിൽ സ്ഥിരമായ വൈ-ഫൈ സൗകര്യങ്ങൾ, വിനോദ സഞ്ചാരികൾക്കും മറ്റുള്ളവർക്കും ഗതാഗത സൗകര്യങ്ങൾ- എന്നീ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് പരിശീലന സെക്ഷനില്‍ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം