ന്യൂഡല്‍ഹി സെപ്റ്റംബര്‍ 17: രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി എം വെങ്കയ് നായിഡുവും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചൊവ്വാഴ്ച ജന്മദിനാശംസകള്‍ നേര്‍ന്നു. മോദിയുടെ 69-ാം ജന്മദിനമാണ് ചൊവ്വാഴ്ച.
ആരോഗ്യവും സന്തോഷവും ജീവിതത്തിലുണ്ടാകട്ടെയെന്ന് കോവിന്ദ് ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്‍റെ മികച്ച നേതൃത്വത്തില്‍ രാജ്യം പുരോഗതി കൈവരിച്ചുവെന്നും ജന്മദിനാശംസകള്‍ നേരുന്നുവെന്നും നായിഡു ട്വീറ്റ് ചെയ്തു. ഒരോ ഇന്ത്യക്കാരന്‍റെയും ജീവിതം സുഖകരമാക്കാനുള്ള നിങ്ങളുടെ പരിശ്രമം ഞങ്ങള്‍ക്ക് പ്രചോദനമാണെന്ന് ഷാ പറഞ്ഞു. ശക്തമായ ഇച്ഛാശക്തി, നിര്‍ണായക നേതൃത്വം, അശ്രാന്ത പരിശ്രമം എന്നിവയുള്ള ജനപ്രിയനായ നേതാവാണ് മോദിയെന്നും അദ്ദേഹം അഭിനന്ദിച്ചു.