ചെന്നൈ സെപ്റ്റംബര്‍ 13: തമിഴ്നാട്ടില്‍ നിന്ന് 37 വര്‍ഷം മുന്‍പ് കാണാതെ പോയ നടരാജ വിഗ്രഹം ഓസ്ട്രേലിയയില്‍ നിന്ന് കണ്ടെത്തി. വിഗ്രഹ വിഭാഗ പ്രത്യേക ഉദ്യോഗസ്ഥന്‍ ഐജി പൊന്‍ മാണിക്കവേലിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിഗ്രഹം കണ്ടെത്തിയത്.
1982ലാണ് അമ്മന്‍ കോവിലില്‍ നിന്നും വിഗ്രഹം മോഷണം പോയത്. വിഗ്രഹം ഓസ്ട്രേലിയയിലെ മ്യൂസിയത്തിലുണ്ടെന്ന് കണ്ടെത്തി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന്ശേഷമാണ് വിഗ്രഹം തിരികെ തമിഴ്നാട്ടിലേക്ക് കൊണ്ടുവന്നത്.
കുംഭകോണത്തെ വിഗ്രഹങ്ങള്‍ക്കായുള്ള പ്രത്യേക കോടതിയില്‍ ഹാജരാക്കിയതിന്ശേഷം, ക്ഷേത്രത്തിലേക്ക് കൊടുക്കും. 1982ല്‍ പുരാതന ക്ഷേത്രത്തില്‍ നിന്നാണ് വിഗ്രഹം കാണാതായത്.