ലഖ്നൗ സെപ്റ്റംബര്‍ 4: യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ രണ്ടര വര്‍ഷം സെപ്റ്റംബര്‍ 19ന് വിപുലമായി ആഘോഷിക്കും. സംസ്ഥാനത്തുടനീളം ചടങ്ങുകള്‍ സംഘടിപ്പിക്കും. സര്‍ക്കാരിന്‍റെ രണ്ടരവാര്‍ഷികം വിപുലമായി ആഘോഷിക്കുമെന്നും പരിപാടികള്‍ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ ബുധനാഴ്ച അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാന്‍മന്ത്രി ആവാസ്, സൗഭാഗ്യ, കിസാന്‍ ഇന്‍ഷുറന്‍സ് എന്നീ പദ്ധതികളും ചടങ്ങില്‍ എടുത്ത് പറയും. പ്രയാഗ്രാജിലെ കുംഭമേളയും വാരണാസിയിലെ പ്രവാസി ഭാരതീയ ദിവാസും സര്‍ക്കാര്‍ എടുത്ത് പറയും.

