അമിത് ഷാ ശസ്ത്രക്രിയയ്ക്ക് വിധേയനായി

അഹ്മഹാബാദ് സെപ്റ്റംബര്‍ 4: ആഭ്യന്തരമന്ത്രി അമിത് ഷാ ബുധനാഴ്ച ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയനായി. കുസം ദിരാജ്ലാല്‍ ആശുപത്രിയിലാണ് ലിപോമ ശസ്ത്രക്രിയയ്ക്ക് ഷാ വിധേയനായത്. കഴിഞ്ഞ രാത്രിയെത്തിയ ഷാ വിജയകരമായി ഓപ്പറേഷന്‍ കഴിഞ്ഞത് മൂലം ആശുപത്രി വിട്ടു.

പതിവ് പരിശോധനയ്ക്ക്ശേഷമായിരുന്നു ശസ്ത്രക്രിയ. ഓപ്പറേഷന്‍ വിജയകരമായിരുന്നു. തൊലിക്കടിയിലുണ്ടാകുന്ന മുഴയാണ് ലിപോമ. മാംസാര്‍ബുദത്തിന് ആരംഭമായിട്ടാണ് ഡോക്ടര്‍മാര്‍ ഇതിനെ പരിഗണിക്കുന്നത്. അടുത്തിടെ അമിത് ഷാ ഗുജറാത്ത് സന്ദര്‍ശിച്ചിരുന്നു. കുടുംബാഗങ്ങളോടൊപ്പം നാളെ ഇവിടെ താമസിക്കാനാണ് സാധ്യത.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →