മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടയില്‍, തമിഴ്നാട്ടിലേക്ക് 16 യുഎസ് കമ്പനികളുടെ 2,780 കോടി നിക്ഷേപം

ചെന്നൈ സെപ്റ്റംബര്‍ 4: 16 യുഎസ് കമ്പനികള്‍ ധാരണപത്രത്തില്‍ ഒപ്പുവെച്ചു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ന്യൂയോര്‍ക്കിലെ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടയിലാണ് 2,780 കോടി രൂപയുടെ നിക്ഷേപം സമര്‍പ്പിച്ചത്. സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനായി യുഎസ്സിലേക്ക് നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിലായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്.

വിവിധ മേഖലകളിലേക്കുള്ള നിക്ഷേപം 20,000 ത്തോളം തൊഴിലവരങ്ങള്‍ സൃഷ്ടിക്കും. ജീന്‍ മാര്‍ട്ടിന്‍, അഖ്വില്‍ സിസ്റ്റം, ന്യൂറെയ് കെമിക്കല്‍സ് തുടങ്ങി നിരവധി കമ്പനികളുമായാണ് ധാരണപത്രം ഒപ്പുവെച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →