ബഹാമാസില്‍ ചുഴലിക്കാറ്റില്‍ 7 മരണം

മെക്സികോ സിറ്റി സെപ്റ്റംബര്‍ 4: ബഹാമാസില്‍ ഇന്നലെയുണ്ടായ ചുഴലിക്കാറ്റില്‍ ഏഴ് പേരോളം മരിച്ചു. മരണസംഖ്യ കൂടാനാണ് സാധ്യതയെന്ന് ബഹാമാസ് പ്രധാനമന്ത്രി ഹുബേര്‍ട്ട് മിന്നിസ് ചൊവ്വാഴ്ച വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞ രണ്ട്പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ ഏഴാവുകയായിരുന്നുവെന്ന് പത്രസമ്മേളനത്തില്‍ ഹുബേര്‍ട്ട് പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ മരണസംഖ്യ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബഹാമാസിന്ശേഷം യുഎസ് കടല്‍ത്തീരത്തേക്കാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →