മുന്‍ ഗവര്‍ണര്‍ സദാശിവത്തിന് യാത്രയയപ്പ് നല്‍കി കേരളം

തിരുവനന്തപുരം സെപ്റ്റംബര്‍ 4: കേരളത്തിന്‍റെ മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിനും ഭാര്യ സരസ്വതിക്കും ചൊവ്വാഴ്ച രാത്രി യാത്രയയപ്പ് നല്‍കി കേരള സര്‍ക്കാര്‍. കേരളത്തിന്‍റെ പച്ചപ്പും മനോഹാരിതയുമൊക്കെ കണ്ടുവെന്നും, പ്രളയവും, മണ്ണിടിച്ചിലും, ഓഖിയും എല്ലാം ഒന്നിച്ച് കേരള ജനത നേരിട്ടവെന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ കൂട്ടായ്മ കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിലും ഉണ്ടാകട്ടെയെന്നും ഗവര്‍ണര്‍ ആശംസിച്ചു.

കേരളഗവര്‍ണറായി അധികാരമേറ്റിട്ട് അഞ്ച് വര്‍ഷം പിന്നിട്ടു. ഇതിനിടയില്‍ പ്രകൃതിക്ഷോഭം മൂലം രണ്ട് തവണ കേരളത്തിന്‍റെ നിസ്സഹായവസ്ഥ നേരിട്ട് കണ്ടു, എന്നാല്‍ ഐക്യത്തോടെ അവര്‍ അതിനെ നേരിട്ടു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യപരമായ ബന്ധം സര്‍ക്കാരും ഗവര്‍ണറും തമ്മിലുണ്ടാകണം, കേരളത്തില്‍ അത് ഉണ്ടായിരുന്നതില്‍ താന്‍ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.

1949 ഏപ്രില്‍ 27നാണ് സദാശിവം ജനിച്ചത്. 2013-2014 വരെ 40-ാമത് ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല, ഐഎഎസ് ഓഫീസര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →