റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോയമ്പത്തൂരില്‍ അഞ്ച് സ്ഥലങ്ങളില്‍ എന്‍ഐഎയുടെ നേതൃത്വത്തില്‍ പരിശോധന

August 29, 2019 - 5:00 pm

ചെന്നൈ ആഗസ്റ്റ് 29: നാഷ്ണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ നേതൃത്വത്തില്‍ അഞ്ച് ആള്‍ക്കാരുടെ വീടുകളില്‍ പരിശോധന നടത്തി. രാവിലെ ആരംഭിച്ച പരിശോധന ഉച്ചയോടെയാണ് അവസാനിച്ചത്. കേരളത്തില്‍ നിന്നുള്ള എന്‍ഐഎ സംഘം നടത്തിയ പരിശോധനയില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

അഞ്ച് പേരില്‍ ഒരാളുടെ വീട് ജൂണില്‍ പരിശോധിച്ചിരുന്നു. ശ്രീലങ്കയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് ആറ് ഭീകരാക്രമികള്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പരിശോധന. ആറ് പേരില്‍ ഒരാള്‍ പാകിസ്ഥാനില്‍ നിന്നും അഞ്ച് പേര്‍ ശ്രീലങ്കയില്‍ നിന്നുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *