കര്‍ഷകരിലേക്കെത്താന്‍ ‘ഡിഡിക് ബോലോ’, ഇന്ന് മുതല്‍ ആരംഭം

കൊല്‍ക്കത്ത ആഗസ്റ്റ് 27: ഇന്ന്, ആഗസ്റ്റ് 27 മുതല്‍ ത്രിണമൂല്‍ കോണ്‍ഗ്രസ്സിന്‍റെ കര്‍ഷകരുടെ സംഘടനയുടെ പുതിയ സംരംഭമായ ‘ഡിഡിക് ബോലോ’ ആരംഭിക്കുകയാണ്. പാര്‍ട്ടിയുടെ സംഘടിത പ്രവര്‍ത്തനം ലക്ഷ്യം വെയ്ക്കുന്നത്, കര്‍ഷകരുമായി നേരിട്ട് ആശയവിനിമയം നടത്തുകയെന്നതാണ്.

അതിന്ശേഷം നവംബറോടുകൂടി കൊല്‍ക്കത്തയില്‍ വെച്ച് സംസ്ഥാന തലത്തില്‍ കര്‍ഷകരുടെ രഹസ്യയോഗം വിളിച്ചുകൂട്ടും. കര്‍ഷകരുടെ അനുഭവജ്ഞാനമറിയാനും അവര്‍ നേരിടുന്ന കഷ്ടതകള്‍ അറിയാനുമാണ് ഇതിന്‍റെ ലക്ഷ്യം. കര്‍ഷകര്‍ക്കായുള്ള സര്‍ക്കാരിന്‍റെ പദ്ധതികള്‍ വിജയകരമായി ആവിഷ്കരിച്ചതിലൂടെ അവരുടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍, കര്‍ഷകരുടെ വരുമാനം മൂന്നിരട്ടിയാണ് വര്‍ദ്ധിച്ചത്. പാര്‍ട്ടി ആവിഷ്കരിച്ച പുതിയ സംരംഭമാണ് ‘ഡിഡിക് ബോലോ’. സര്‍ക്കാര്‍ സേവനങ്ങള്‍, രാഷ്ട്രീയ പ്രശ്നങ്ങള്‍, മറ്റ് അഭിപ്രായങ്ങള്‍ എന്നിവ തുറന്നു പറയാമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. വാട്ട്സ്അപ്പിലൂടെയും വെബ്സൈറ്റിലൂടെയും നിരവധി സന്ദേശങ്ങളാണ് വരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →