റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോദിയെ പുകഴ്ത്തിയതിന് തരൂരിനെ വിമര്‍ശിച്ച് രമേഷ് ചെന്നിത്തല

August 26, 2019 - 4:04 pm

കൊച്ചി ആഗസ്റ്റ് 26: ലോക്സഭ എംപി ശശി തരൂരിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ്സ് പ്രതിപക്ഷ നേതാവായ രമേഷ് ചെന്നിത്തല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതിനാണ് തരൂരിനെ രമേഷ് വിമര്‍ശിച്ചത്. ശരിയായ കാര്യങ്ങള്‍ ചെയ്യുന്നതിന് അഭിനന്ദിക്കണമെന്നാണ് തരൂര്‍ മോദിയെപ്പറ്റി പറഞ്ഞത്.

മോദിയെ സ്തുതി പറയുന്നവരെ കോണ്‍ഗ്രസ്സ് പാര്‍ട്ടി പിന്തുണയ്ക്കില്ലെന്ന് രമേഷ് മാധ്യമങ്ങളോട് പറഞ്ഞു. മോദിയുടെ കഴിഞ്ഞുപോയ കാര്യങ്ങള്‍ അവഗണിക്കാന്‍ പറ്റില്ലെന്നും രമേഷ് വ്യക്തമാക്കി. ആയിരക്കണക്കിന് കുറ്റകൃത്യങ്ങള്‍ ചെയ്തവരെ ഒരു നല്ലകാര്യം ചെയ്തതിന്‍റെ പേരില്‍ സ്തുതിക്കാന്‍ കഴിയില്ലെന്നും രമേഷ് പ്രതികരിച്ചു. മോദിയുടെ പ്രവര്‍ത്തികളെയും ഭരണത്തിനെയും ഇവിടെയുള്ള ജനങ്ങള്‍ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

മോദിയെ പുകഴ്ത്തി പറയേണ്ടവര്‍ക്ക് കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരാമെന്നും കോണ്‍ഗ്രസ്സ് എംപിയും എംപിയുമായ കെ മുരളീധരന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ തുടരണമെങ്കില്‍ ഇത്തരത്തില്‍ അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തികള്‍ നിര്‍ത്തണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *