കൊല്‍ക്കത്ത ആഗസ്റ്റ് 23: സംസ്ഥാനത്തെ ഏറ്റവും നല്ല വായനാശാലകള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആദ്യമായാണ് ഇങ്ങനെയൊരു ഉദ്യമം. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും നല്ല വായനശാല അംഗങ്ങള്‍ക്കും അവാര്‍ഡ് നല്‍കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെള്ളിയാഴ്ച വ്യക്തമാക്കി.
ജില്ല, നഗരം, ഗ്രാമം തുടങ്ങിയ മൂന്ന് ഘട്ടങ്ങളിലാണ് അവാര്‍ഡ് വിതരണം. വായനശാലയിലെ വസ്തുക്കള്‍, ചെലവാക്കിയ പണം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കണക്കിലെടുത്താണ് അവാര്‍ഡ് നിര്‍ണ്ണയിക്കുക. ബുക്കുകളുടെ എണ്ണം, വീട്ടിലേക്ക് ബുക്ക് കൊണ്ടുപോകുന്നവരുടെ വിവരങ്ങള്‍, വായനശാലയിരുന്ന് വായിച്ചവരുടെ വിവരം, കക്കൂസ്, കുടിവെള്ളം തുടങ്ങിയവയും വിലയിരുത്തും.
നല്ല വായനശാല അംഗങ്ങള്‍ക്കുള്ള അവാര്‍ഡ് ജില്ലാതലത്തിലാകും നല്‍കുക. വായിക്കാനായി എടുത്ത ബുക്കുകള്‍ കൃത്യസമയത്ത് തിരികെ നല്‍കിയോ എന്നതാകും തെരഞ്ഞെടുപ്പിന്‍റെ പ്രധാന മാനദണ്ഡം.

