കംപാല ആഗസ്റ്റ് 19: പശ്ചിമഉഗാണ്ടയില്‍ എണ്ണ ട്രക്കിന് തീപിടിച്ചു. സ്ഫോടനത്തില്‍ 20 പേരോളം കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു- മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. കെനിയയില്‍ നിന്ന് കോംഗോയിലേക്ക് പോകുന്ന വഴി ഉഗാണ്ടയിലെ റുബൂരിസി ജില്ലയില്‍ വെച്ചാണ് ട്രക്കിന് തീപിടിച്ചതെന്നാണ് പോലീസ് നിഗമനം.
ട്രക്കിന്‍റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്നാണ് തീ പിടിച്ചത്. രണ്ട് വാഹനങ്ങള്‍, മാര്‍ക്കറ്റ്, കടകള്‍ എന്നിവ കത്തി നശിച്ചു. 20 പേരുടെ മരണം പോലീസ് സ്ഥിതീകരിച്ചിട്ടുണ്ട്. നിരവധി ആളുകള്‍ തകര്‍ന്ന കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ടെന്നാണ് സൂചന.