ന്യൂഡല്‍ഹി ആഗസ്റ്റ് 19: കേന്ദ്രമന്ത്രിയും എല്‍ജെപി നേതാവുമായ രാംവിലാസ് പാസ്വാനും പാടലീപുത്രയില്‍ നിന്നുള്ള എംപിയായ രാം ക്രിപാല്‍ യാദവ് എന്നിവര്‍ മുന്‍ മുഖ്യമന്ത്രിയായ ജഗന്നാഥ് മിശ്രയുടെ മരണത്തില്‍ തിങ്കളാഴ്ച അനുശോചിച്ചു.
ജഗന്നാഥിന്‍റെ മരണവിവരം അറിഞ്ഞപ്പോള്‍ ദുഃഖിതനായെന്നും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്ക് അനുതാപം രേഖപ്പെടുത്തി പാസ്വാന്‍ ട്വീറ്റ് ചെയ്തു. മൂന്ന് തവണ മിശ്ര ബീഹാര്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരണപ്പെട്ട മിശ്രയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നുവെന്ന് ബിജെപി എംപി രാംക്രിപാല്‍ യാദവും ട്വീറ്റ് ചെയ്തു. 82 വയസ്സുള്ള മിശ്ര ദീര്‍ഘകാല അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് അന്തരിച്ചത്. സംസ്ഥാനത്ത് മൂന്ന് ദിവസം ദുഃഖാചരണം നടത്തുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.