ശബരിമല ആഗസ്റ്റ് 17: ലോകപ്രശസ്ത അയപ്പക്ഷേത്രം മാസപൂജകള്‍ക്കായി വെള്ളിയാഴ്ച തുറന്നു. അടുത്ത ഒരു വര്‍ഷത്തേക്ക് പുതിയ മേല്‍ശാന്തിയെയും നിയമിച്ചു. ശ്രീകോവിലിനു മുമ്പിലുള്ള തുറന്ന നടയില്‍ വെച്ച് നറുക്കിട്ടാണ് അയ്യപ്പക്ഷേത്രത്തിലേക്കും മാളികപ്പുറത്തേക്കും മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തത്. നവംബര്‍ 17 മുതല്‍ മലപ്പുറം തിരുന്നാവായിലെ അരീക്കര മനയിലെ എകെ സുധീര്‍ നമ്പൂതിരിയെയാണ് അടുത്ത വര്‍ഷത്തേക്ക് നിയമിച്ചത്.