ന്യൂഡല്‍ഹി ആഗസ്റ്റ് 17: കരാവല്‍നഗറിനെ പ്രതിനിധീകരിച്ചിരുന്ന മുന്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എ കപില്‍ മിശ്ര ശനിയാഴ്ച ബിജെപിയില്‍ ചേര്‍ന്നു. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചുവെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയും പാര്‍ട്ടി നേതാവ് വിജയ് ഗോയലും ചേര്‍ന്ന് സ്വീകരിച്ചു.
ആഗസ്റ്റ് 2നാണ് പോരായ്മകള്‍ കാണിച്ച് ഡല്‍ഹി നിയമസഭ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ കപിലിനെ അയോഗ്യനാക്കിയത്. ലോക്സങ തെരഞ്ഞെടുപ്പിന് മോദിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചതിനാണ് നടപടി. കരാവല്‍നഗറിലെ നിയമസഭ സീറ്റ് ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
എഎപി എംഎല്‍എമാരായ അനില്‍ ബാജ്പേയ്, ദേവീന്ദര്‍ സെറാവത്ത് എന്നിവരെയും ആഗസ്റ്റ് 8ന് ഗോയല്‍ അയോഗ്യരാക്കിയിരുന്നു.