73-ാം സ്വതന്ത്ര്യദിനം ആചരിച്ച് പാക് ഹൈക്കമ്മീഷന്‍

ന്യൂഡല്‍ഹി ആഗസ്റ്റ് 14: പാകിസ്ഥാന്‍റെ 73-ാം സ്വതന്ത്ര്യദിനം ബുധനാഴ്ച ആചരിച്ച് പാക് ഹൈക്കമ്മീഷന്‍. ചടങ്ങില്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണര്‍ സയ്യിദ് ഹൈദര്‍ ഷാ കൊടി ഉയര്‍ത്തി. ചടങ്ങില്‍ പാക് ഹൈക്കമ്മീഷന്‍ കുടുംബങ്ങളെയും സയ്യിദ് അഭിവാദ്യം ചെയ്തു.

പാകിസ്ഥാന്‍ പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും സന്ദേശങ്ങള്‍ സയ്യിദ് വായിച്ചു. പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ദേശീയഗാനങ്ങള്‍ ആലപിച്ചു, നിശ്ചലദൃശ്യങ്ങളും അവതരിപ്പിച്ചു.

ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണര്‍ സയ്യിദ് ഹൈദര്‍ ഷായുടെ ബീഗം പല്‍വാഷ ഹൈദര്‍ സ്കൂളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പാരിതോഷികവും സമ്മാനങ്ങളും വിതരണം ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →