കാശ്മീര്‍ വിഷയത്തില്‍ യുഎന്‍എസ്സിയോട് സഹായം ആവശ്യപ്പെട്ട് പാകിസ്ഥാന്‍

ഇസ്ലാമബാദ് ആഗസ്റ്റ് 14: കാശ്മീര്‍ വിഷയത്തില്‍ സഹായം ആവശ്യപ്പെട്ട് പാക് വിദേശകാര്യമന്ത്രി ഷാ മെഹബൂബ് ഖുറേഷി യുഎന്‍എസ്സി പ്രസിഡന്‍റിന് കത്തയച്ചു. ജമ്മു കാശ്മീറിന്‍റെ പ്രത്യേക പദവി റദ്ദാക്കുന്നതും അനുച്ഛേദം 370 അസാധുവാക്കുന്നതും സംബന്ധിച്ചുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തെ പിന്‍തുടര്‍ന്നുകൊണ്ടാണ് ഈ തീരുമാനം.

ഇന്ത്യയുടെ ഈ തീരുമാനം ഭരണഘടനവിരുദ്ധമാണെന്നും യുഎന്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യണമെന്നും ഖുറേഷി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിരോധത്തിന്‍റെ ഏത് അളവ് വരെയും ഞങ്ങള്‍ പോകുമെന്നും പാക് വിദേശകാര്യമന്ത്രി സൂചിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →