കേരളത്തില്‍ മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 95 ആയി

തിരുവനന്തപുരം ആഗസ്റ്റ് 14: കേരളത്തിലുണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും പെട്ട് മരിച്ചവരുടെ എണ്ണം 95 ആയി. വിവിധ ജില്ലകളിലായി 59 പേരെ കാണാനില്ല. 1,118 ദുരിതാശ്വാസ ക്യാമ്പുകളിലായി 58,107 കുടുംബങ്ങളില്‍ നിന്നും ഏകദേശം 1,89,567ത്തോളം ആള്‍ക്കാര്‍ വസിക്കുന്നുണ്ട്. വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് കുറേപേര്‍ തിരിച്ച് വീടുകളിലേക്ക് പോയി.

1,057 വീടുകള്‍ പൂര്‍ണ്ണമായും 11,159 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മീന്‍പിടുത്തക്കാരോട് കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കി. ഇന്ന് മലപ്പുറത്തിനും കോഴിക്കോടിനും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ അരുവിക്കര ഡാമും നെയ്യാര്‍ ഡാമും തുറന്നുവിട്ടു. സംസ്ഥാനത്തെ 9 ജില്ലകളില്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →