റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്‍ ലോക്സഭ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് മമത ബാനര്‍ജി

July 25, 2019 - 12:40 pm

കൊല്‍ക്കത്ത ജൂലൈ 25: മുന്‍ ലോക്സഭ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജിക്ക് വ്യാഴാഴ്ച ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

‘മുന്‍ ലോക്സഭ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിക്ക് അദ്ദേഹത്തിന്‍റെ ജന്മവാര്‍ഷികത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു’- മമത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവായിരുന്ന സോമനാഥ് ചാറ്റര്‍ജി നാലു പതിറ്റാണ്ടോളം പാര്‍ലമെന്‍റ് അംഗമായിരുന്നു. 2004 മുതല്‍ 2009 വരെ നിയമസഭ സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1996ല്‍ വിശിഷ്ടമായ പാര്‍ലമെന്‍റേറിയന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. 1929 ജൂലൈ 25നാണ് ജനനം. പ്രസിദ്ധരായ അഭിഭാഷകരും പാര്‍ലമെന്‍റംഗങ്ങളുമുള്ള കുടുംബമാണ് അദ്ദേഹത്തിന്‍റേത്. അഭിഭാഷകനായ അദ്ദേഹം 1968ലാണ് സിപിഐയില്‍ ചേരുന്നത്. 1971 മുതല്‍ 10 തവണ ലോക്സഭ എംപിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 1984ല്‍ അദ്ദേഹം മമതയോട് പരാജയപ്പെട്ടു.

2018 ആഗസ്റ്റ് 13നാണ് സോമനാഥ് അന്തരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *