അഫ്ഗാന്‍ സൈന്യത്തില്‍ ഇനി ചാവേര്‍ യൂണിറ്റും

കാബൂള്‍: പഴയ ചാവേറുകളെ അഫ്ഗാന്‍ സൈന്യത്തിന്റെ ഭാഗമാക്കാന്‍ താലിബാന്‍. ഐ.എസ്. ഭീകരര്‍ക്കെതിരേ ചാവേറുകളുടെ സേവനം വിനിയോഗിക്കാനാണു താലിബാന്‍ നേതൃത്വത്തിന്റെ നീക്കം. യു.എസിനെതിരേ 20 വര്‍ഷം നീണ്ട താലിബാന്‍ പോരാട്ടത്തില്‍ പ്രധാന പങ്കായിരുന്നു ചാവേറുകള്‍ക്കുണ്ടായിരുന്നത്.ചാവേറുകളെ ഒന്നിപ്പിച്ച് ഒരു യൂണിറ്റാക്കി മാറ്റുകയാണു ലക്ഷ്യമെന്നു താലിബാന്‍ …

അഫ്ഗാന്‍ സൈന്യത്തില്‍ ഇനി ചാവേര്‍ യൂണിറ്റും Read More

അഫ്ഗാനില്‍ സ്ത്രീയാത്രക്കാരുടെ കൂടെ ഉറ്റവരായ പുരുഷന്മാര്‍ നിര്‍ബന്ധം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ദീര്‍ഘദൂരയാത്രികരായ സ്ത്രീകള്‍ക്കൊപ്പം ബന്ധുക്കളായ പുരുഷന്മാരുണ്ടാകണമെന്നു താലിബാന്‍ ഭരണകൂടം.ഹ്രസ്വദൂര യാത്രയ്ക്കു നിബന്ധന ബാധകമല്ല. 72 കിലോമീറ്ററിലധികം യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കൊപ്പം ബന്ധുക്കളായ പുരുഷന്മാര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നു മതകാര്യമന്ത്രാലയമാണു വ്യക്തമാക്കിയിരിക്കുന്നത്. ഇതിനുപുറമേ വാഹനയാത്രികരായ സ്ത്രീകള്‍ ഹിജാബ് ധരിച്ചിട്ടുണ്ടെന്ന് എല്ലാ വാഹന ഉടമകളും …

അഫ്ഗാനില്‍ സ്ത്രീയാത്രക്കാരുടെ കൂടെ ഉറ്റവരായ പുരുഷന്മാര്‍ നിര്‍ബന്ധം Read More

അഫ്ഗാനിസ്താനിലെ തിരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിട്ട് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്താനിലെ തിരഞ്ഞെടുപ്പ് കമ്മീഷനെ താലിബാന്‍ പിരിച്ചുവിട്ടതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഈ കമ്മീഷനുകള്‍ നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട ആവശ്യമില്ല, സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും (ഐഇസി) സ്വതന്ത്ര തിരഞ്ഞെടുപ്പ് പരാതി കമ്മീഷനെയും പരാമര്‍ശിച്ച് സര്‍ക്കാര്‍ വക്താവ് ബിലാല്‍ കരിമി പറഞ്ഞു. തങ്ങള്‍ക്ക് …

അഫ്ഗാനിസ്താനിലെ തിരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിട്ട് താലിബാന്‍ Read More

അഭ്യൂഹങ്ങൾക്ക് വിരാമം കുറിച്ച് താലിബാന്‍ നേതാവ് ഹൈബത്തുള്ളയുടെ രംഗപ്രവേശം

കാബൂൾ: മരിച്ചുവെന്ന അഭ്യൂഹങ്ങൾക്കിടെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് താലിബാന്റെ പരമോന്നത നേതാവ് ഹൈബതുള്ള അഖുൻസാദ. കാണ്ഡഹാറിലെ ജാമിയ ദാരുൽ അലൂംഹക്കീമിയ മതപഠന സ്‌കൂളിൽ അഖുൻസാദ ഞായറാഴ്ച സന്ദർശനം നടത്തുമെന്ന് അടുത്ത വൃത്തങ്ങൾ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. താലിബാന്റെ പരമോന്നത നേതാവെന്ന് അറിയപ്പെടുന്ന …

അഭ്യൂഹങ്ങൾക്ക് വിരാമം കുറിച്ച് താലിബാന്‍ നേതാവ് ഹൈബത്തുള്ളയുടെ രംഗപ്രവേശം Read More

കണ്ണില്ലാത്ത ക്രൂരത; വോളിബാള്‍ വനിതാ താരത്തെ താലിബാന്‍ കഴുത്തറുത്ത് കൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വനിതാ ജൂനിയര്‍ ദേശീയ വോളിബോള്‍ താരത്തെ  താലിബാന്‍ തലയറുത്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മെഹ്ജബിൻ ഹക്കിമി എന്ന വോളിബോൾ താരത്തെയാണ് കൊലപ്പെടുത്തിയത്. ഒളിവിലായിരുന്ന ഹക്കിമിയെ താലിബാൻ പിടികൂടി കഴുത്തറുത്ത് കൊന്നെന്നാണ് വിവരം. ഒക്ടോബര്‍ ആദ്യത്തിലായിരുന്നു കൊലപാതകം. ഹക്കിമിയെ കൊലപ്പെടുത്തിയ വിവരം പരിശീലകയാണ് …

കണ്ണില്ലാത്ത ക്രൂരത; വോളിബാള്‍ വനിതാ താരത്തെ താലിബാന്‍ കഴുത്തറുത്ത് കൊന്നു Read More

താലിബാന്‍ നേതാവിന്റെ മാതാവിന്റെ സംസ്‌കാര ചടങ്ങിനിടെ മസ്ജിദ് ലക്ഷ്യമാക്കി സ്ഫോടനം: നിരവധി മരണം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ മസ്ജിദ് ലക്ഷ്യമാക്കി സ്ഫോടനം. ഞായറാഴ്ച ഉണ്ടായ ആക്രമണത്തില്‍ 12 പേരിലധികം പേര്‍ കൊല്ലപ്പെട്ടതായും 32 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട്. താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദിന്റെ മാതാവിന്റെ മയ്യത്ത് നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. അതേസമയം സ്ഫോടനത്തിനുപിന്നില്‍ …

താലിബാന്‍ നേതാവിന്റെ മാതാവിന്റെ സംസ്‌കാര ചടങ്ങിനിടെ മസ്ജിദ് ലക്ഷ്യമാക്കി സ്ഫോടനം: നിരവധി മരണം Read More

കാബൂളിൽ മുസ്ലീം പള്ളിയിൽ സ്ഫോടനം; നിരവധി പേർ മരിച്ചതായി റിപ്പോർട്ട്

കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ മുസ്ലീം പള്ളിയിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ മരിച്ചതായി താലിബാൻ. 03/10/21 ഞായറാഴ്ചയാണ് സംഭവം. എഡിഗാഹ് ഗ്രാന്റ് മോസ്കിന്റെ കവാടത്തിലാണ് സ്ഫോടനം ഉണ്ടായത്. ആൾക്കൂട്ടത്തിനിടയിലാണ് സ്ഫോടനമെന്ന് അഫ്ഗാൻ സഹമന്ത്രി പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും സ്ഥിരീകരിച്ചിട്ടില്ല.

കാബൂളിൽ മുസ്ലീം പള്ളിയിൽ സ്ഫോടനം; നിരവധി പേർ മരിച്ചതായി റിപ്പോർട്ട് Read More

പെണ്‍കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് ഇസ്ലാമികമല്ലെന്ന് താലിബാനോട് ഖത്തർ

ദോഹ: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മേലുള്ള താലിബാന്‍ ഇടപെടലുകള്‍ പിന്തിരിപ്പനും നിരാശാജനകവുമാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ഷേഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനി. എങ്ങനെയാണ് ഒരു ഇസ്‌ലാമിക് സംവിധാനം കൊണ്ടുനടക്കേണ്ടതെന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയെ കണ്ട് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനില്‍ സെക്കന്ററി …

പെണ്‍കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് ഇസ്ലാമികമല്ലെന്ന് താലിബാനോട് ഖത്തർ Read More

താലിബാന് 230 കോടി രൂപയുടെ സഹായവുമായി ചൈന

കാബൂള്‍: താലിബാന് 230 കോടി രൂപയുടെ സഹായവുമായി ചൈന. ബുധനാഴ്ച വൈകിട്ട് കാബൂള്‍ വിമാനത്താളത്തിലെത്തിച്ച വസ്തുക്കള്‍ താലിബാന്‍ ഭരണകൂടത്തിന്‌ െകെമാറിയെന്ന് ചൈന വ്യക്തമാക്കി. വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ അഫ്ഗാനിലേയ്ക്കുള്ള ചൈനീസ് അംബാസിഡര്‍ വാങ് യുവും അഫ്ഗാന്‍ ഇടക്കാല സര്‍ക്കാരിലെ അഭയാര്‍ഥി വിഭാഗം …

താലിബാന് 230 കോടി രൂപയുടെ സഹായവുമായി ചൈന Read More

സാര്‍ക്ക്‌ സമ്മേളനം റദ്ദാക്കി

വാഷിംങ്‌ടണ്‍ : സാര്‍ക്ക്‌ സമ്മേളനത്തില്‍ അഫ്‌ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ ഭീകരസംഘടനയായ താലിബാന്‍ നേതാക്കളെ പങ്കെടുപ്പിക്കണമെന്ന്‌ പാക്കിസ്ഥാന്‍ ആവശ്യമുന്നയിച്ചതിനു പിന്നാലെ സാര്‍ക്ക്‌ സമ്മേളനം റദ്ദാക്കി. സാര്‍ക്ക്‌ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം 2021 സെപ്‌തംബര്‍ 25 ശനിയാഴ്‌ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇന്ത്യ, അഫ്‌ഗാനിസ്ഥാന്‍.ബംഗ്ലാദേശ്‌, …

സാര്‍ക്ക്‌ സമ്മേളനം റദ്ദാക്കി Read More