റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി:രാജ്യത്തെ കാർഷിക മേഖലയുടെ സമഗ്ര പരിവർത്തനവും, കർഷകരുടെ വരുമാനം ഉയർത്തുന്നതും ലക്ഷ്യമിട്ടുള്ള രണ്ട് ബില്ലുകൾ ഇന്ന് പാർലമെന്റ് പാസാക്കി. 2020 സെപ്റ്റംബർ 17 ന് ലോക്സഭ പാസാക്കിയ കാർഷികോത്‌പന്നങ്ങളുടെ വ്യാപാരം,വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബിൽ-2020, വിലസ്ഥിരതയും കൃഷി സേവനങ്ങളും സംബന്ധിച്ച കർഷകരുടെ കരാറുകൾ (ശാക്തീകരണവും സംരക്ഷണവും) ബിൽ-2020 എന്നിവ ഇന്ന് രാജ്യസഭ പാസാക്കി. 2020 ജൂൺ 5 ന് പുറത്തിറക്കിയ ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ 2020 സെപ്റ്റംബർ 14 ന് കേന്ദ്ര കൃഷി മന്ത്രി ശ്രീ നരേന്ദ്ര സിംഗ്  തോമർ ലോക്സഭയിൽ  അവതരിപ്പിച്ചിരുന്നു. കാർഷികോത്പന്നങ്ങളുടെ താങ്ങുവില നൽകിയുള്ള സംഭരണം തുടരുമെന്ന് ശ്രീ നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി. കാർഷികോത്‌പന്നങ്ങളുടെ വ്യാപാരം-വാണിജ്യം  (പ്രോത്സാഹനവും  സംവിധാനമൊരുക്കലും) ബിൽ -2020, കർഷകർക്കും വ്യാപാരികൾക്കും കാർഷികോൽപ്പന്നങ്ങൾ വിൽക്കാനും വാങ്ങാനും പരിപൂർണ്ണ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കും. പുതിയ നിയമം സംസ്ഥാനത്തിനുള്ളിലും സംസ്ഥാനങ്ങൾക്കിടയിലുമുള്ള തടസ്സരഹിതമായ വാണിജ്യത്തെ പ്രോത്സാഹിപ്പിക്കും. കർഷകർ അവരുടെ ഉത്പന്നങ്ങൾ വിൽക്കുമ്പോൾ ഒരു വിധത്തിലുമുള്ള സെസോ ലെവിയോ ഈടാക്കില്ല. ഗതാഗതച്ചെലവ് വഹിക്കേണ്ടതുമില്ല. തടസ്സമില്ലാതെയുള്ള വ്യാപാരം ഉറപ്പാക്കുന്നതിന് ഒരു ഇലക്ട്രോണിക് ട്രേഡിംഗ് ഇൻ ട്രാൻസാക്ഷൻ പ്ലാറ്റ്ഫോമും ബിൽ വിഭാവനം ചെയ്യുന്നു. കർഷകർക്ക് ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടുള്ള വിപണനത്തിൽ ഏർപ്പെടാനും കഴിയും. പുതിയ സമ്പ്രദായത്തിൽ ഗ്രാമച്ചന്തകൾ തുടരും. ഇ-നാം വ്യാപാര സമ്പ്രദായവും അവയിൽ തുടരും. വിലസ്ഥിരതയും കൃഷി സേവനങ്ങളും സംബന്ധിച്ച കർഷകരുടെ കരാറുകൾ (ശാക്തീകരണവും സംരക്ഷണവും) ബിൽ-2020, കാർഷിക ഉത്പന്ന സംസ്‌ക്കരണ രംഗത്തുള്ളവർ, മൊത്തക്കച്ചവടക്കാർ, വലിയ ചില്ലറ വ്യാപാരികൾ, കയറ്റുമതിക്കാർ എന്നിവരുമായി ഇടപഴകുന്നതിനും വിലപേശലിനും കർഷകരെ പ്രാപ്തരാക്കും. വിളകൾ വിതയ്ക്കുന്നതിന് മുമ്പുതന്നെ കർഷകർക്ക് ഉത്പന്നങ്ങളുടെ വില ഉറപ്പാക്കും. കമ്പോള വില ഉയർന്നതാണെങ്കിൽ, അതായത് താങ്ങുവിലയ്ക്കും മുകളിലാണെങ്കിൽ, കർഷകർക്ക് താങ്ങുവിലക്ക് പുറമെ കമ്പോള വിലയും ലഭ്യമാക്കും. ഉത്പന്നങ്ങളുടെ വിൽ‌പന വില നിശ്ചയിക്കുന്നതിനുള്ള ‌പൂർണ്ണ അധികാരം കർഷകനായിരിക്കും. പരമാവധി 3 ദിവസത്തിനുള്ളിൽ കർഷകർക്ക് പണവും ലഭിക്കും. സമയബന്ധിതമായി പരാതികൾ പരിഹരിക്കുന്നതിനുള്ള പ്രാദേശിക തർക്ക പരിഹാര സംവിധാനവും ബിൽ വിഭാവനം ചെയ്യുന്നു. ചെറുകിട കർഷകരെ സഹകരിപ്പിച്ച് മികച്ച പ്രതിഫലം ലഭിക്കുന്ന രീതിയിലുള്ള വിലനിർണ്ണയം ഉറപ്പാക്കുന്നതിനായി 10,000 കാർഷിക ഉൽപാദക സംഘങ്ങളും രാജ്യമെമ്പാടും രൂപീകരിക്കും.
റിപ്പോര്‍ട്ട്
ന്യൂഡൽഹി: രാജ്യത്തെ തൊഴിൽ നഷ്ടങ്ങളെ കുറിച്ച് സന്നദ്ധ സംഘടനകൾ പ്രസിദ്ധീകരിക്കുന്ന കണക്കുകൾ സ്വീകാര്യമല്ലെന്ന് കേന്ദ്ര സർക്കാർ. ചോദ്യത്തിനു മറുപടിയായി കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാങ്വാർ ആണ് രാജ്യസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. 2020...
റിപ്പോര്‍ട്ട്
കേരളത്തിലേതുള്‍പ്പെടെ രണ്ടു രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24നാണ് കേരളം, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒഴിവുവന്ന സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്. അന്നു വൈകിട്ടുതന്നെ ഫലപ്രഖ്യാപനവും നടക്കും. ശ്രീ. എം.പി. വീരേന്ദ്ര കുമാര്‍ അന്തരിച്ച ഒഴിവിലേക്കാണു...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഫെബ്രുവരി 20: നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നവരെ ഓട്ടോമാറ്റിക്കായി സസ്പെന്‍ഡ് ചെയ്യാനും വോട്ടവകാശം ഇല്ലാതാക്കാനും ചട്ടം പരിഷ്കരിക്കണമെന്ന് രാജ്യസഭാ പാനലിന്റെ നിര്‍ദ്ദേശം. രാജ്യസഭാ മുന്‍ സെക്രട്ടറി ജനറല്‍ വി കെ അഗ്നിഹോത്രി,...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ജനുവരി 3: രാജ്യസഭ അവകാശ സമിതി യോഗം ഇന്ന് ചേരും. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസാക്കിയത് ചോദ്യം ചെയ്ത് മുഖ്യമന്ത്രിക്കെതിരെ നല്‍കിയ അവകാശ ലംഘന നോട്ടീസ് യോഗം ചര്‍ച്ച ചെയ്യണമെന്നാണ് ബിജെപിയുടെ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഡിസംബര്‍ 11: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ സഭയുടെ മേശപ്പുറത്ത് വച്ചത്. ബില്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന പ്രചരണം തെറ്റാണെന്ന് ഷാ പറഞ്ഞു. ഇന്ത്യയിലെ മുസ്ലീങ്ങളുമായി ഈ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഡിസംബര്‍ 11: പൗരത്വ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ബില്ലിനെതിരെ പരമാവധി വോട്ടു സമാഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇരുപാര്‍ട്ടികളും അംഗങ്ങള്‍ക്ക് വിപ്പുനല്‍കിയിട്ടുണ്ട്....
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി നവംബര്‍ 19: രാജ്യസഭയിലെ മാര്‍ഷല്‍മാരുടെ യൂണിഫോം ഇപ്പോള്‍ സൈനിക സമാനമാണ്. രാജ്യസഭ അധ്യക്ഷന്മാരെ സഹായിക്കുന്ന മാര്‍ഷല്‍മാരുടെ യൂണിഫോം ഇന്നലെ രാവിലെ മുതലാണ് മാറിയത്. മിലിട്ടറി സ്റ്റൈലിലുള്ള യൂണിഫോമും പീക്യാപ്പുമണിഞ്ഞാണ് കഴിഞ്ഞ ദിവസം മാര്‍ഷല്‍മാര്‍...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി നവംബര്‍ 19: കശ്മീര്‍, ജെഎന്‍യുവിലെ സംഘര്‍ഷം, തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെയാണ് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം ആരംഭിച്ചത്. തുടര്‍ന്ന് രണ്ട് മണി വരെ സഭ നിര്‍ത്തിവെച്ചു. ലോക്സഭയില്‍ മുദ്രവാക്യങ്ങളുമായി...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഒക്ടോബര്‍ 22: ബിജെപി നേതാവ് സതീഷ് ചന്ദ്ര ദുബെയ് ബീഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ചെയര്‍മാന്‍ എം വെങ്കയ് നായിഡു ചന്ദ്രയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒക്ടോബര്‍ 9ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഒക്ടോബര്‍ 17: സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അതൃപ്തി പ്രകടിപ്പിച്ച്, കർണാടകയിൽ നിന്നുള്ള രാജ്യസഭയിലെ പാർട്ടി എംപി കെ സി രാമമൂർത്തി ബുധനാഴ്ച ഉപരിസഭയിൽ നിന്ന് രാജിവച്ചതായി വൃത്തങ്ങൾ അറിയിച്ചു. രാമാമൂർത്തി രാജ്യസഭാ ചെയർമാൻ...
റിപ്പോര്‍ട്ട്
ലഖ്നൗ ആഗസ്റ്റ് 14: രാജ്യസഭ ഉപതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖരന്‍റെ മകന്‍ നീരജ് ശേഖര്‍ ബുധനാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. നേരത്തെ സമാജ്വാദി പാര്‍ട്ടി അംഗമായിരുന്ന ശേഖര്‍ രാജി വെച്ചത്...