തിരുവനന്തപുരം: കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്

October 25, 2021

തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഈ മാസം കൊല്ലം ജില്ലയിൽ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ചെയർമാൻ (റിട്ട.) കെ.അബ്രഹാം മാത്യൂ, കമ്മീഷൻ അംഗങ്ങൾ എന്നിവർ പങ്കെടുക്കും. കൊല്ലം പി.ഡബ്ല്യൂ.ഡി. റെസ്റ്റ് ഹൗസിൽ 28,29,30 തീയതിയിൽ നടക്കുന്ന സിറ്റിംഗ് രാവിലെ 10 …

പാലക്കാട്: ദേശീയപാത വികസനം: വിചാരണ നവംബര്‍ ഒന്നു മുതല്‍

October 23, 2021

പാലക്കാട്: നാട്ടുകല്‍ മുതല്‍ താണാവ് വരെയുള്ള ദേശീയ പാത 966 വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കേണ്ട ഭാഗങ്ങളില്‍ വരുന്ന സ്ഥല ഉടമകള്‍ക്ക് നഷ്ടപരിഹാര തുക അനുവദിക്കുന്നതിനുള്ള വിചാരണ നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. ഓരോ സ്ഥല ഉടമകള്‍ക്കും നേരില്‍ നോട്ടീസ് നല്‍കുന്നതനുസരിച്ച് …

അച്ചടക്കത്തിൽ വിട്ടു വീഴ്ച വേണ്ടെന്ന് കെ പി സി സി ; 97 നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

October 8, 2021

തിരുവനന്തപുരം: പാർട്ടി അച്ചടക്കത്തിൽ വിട്ടു വീഴ്ച വേണ്ടെന്ന് കെ പി സി സി.നിയമസഭാ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ നേതാക്കള്‍ക്കെതിരെ കൂട്ട അച്ചടക്ക നടപടിക്കാണ് കോൺഗ്രസ് ഒരുങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കെ.പി.സി.സി നിയോഗിച്ച അന്വേഷണ സമിതികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക …

ചന്ദ്രിക അക്കൌണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതി; കെ.ടി ജലീല്‍ ഇ ഡി ഓഫീസില്‍ ഹാജരായി തെളിവ് നല്‍കും

September 8, 2021

കൊച്ചി: ചന്ദ്രിക ദിനപത്രം അക്കൌണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ കെ.ടി ജലീല്‍ 08/09/21 വ്യാഴാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി തെളിവ് നല്‍കും. വ്യാഴാഴ്ച ഹാജരാകണമെന്ന് ഇ.ഡി നേരത്തെ ജലീലിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ ജലീലിന് നോട്ടീസ് നല്‍കുകയും ഹാജരാവുകയും …

എറണാകുളം: കോണോത്ത് പുഴ നവീകരണം; പുഴയുടെ അതിർത്തി നിർണ്ണയിച്ച് കൈയേറ്റങ്ങൾ ഉടൻ ഒഴിപ്പിക്കും

August 13, 2021

എറണാകുളം: കോണോത്ത് പുഴ നവീകരണത്തിന് സത്വര നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. രണ്ട് ഘട്ടങ്ങളിലായി മുഴുവൻ പുനരുജ്ജീവന പ്രവർത്തനങ്ങളും പൂർത്തിയാക്കും. ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഒരാഴ്ചയ്ക്കകം പുഴയുടെ അതിർത്തി നിർണ്ണയിച്ച് കൈയേറ്റങ്ങൾ കണ്ടെത്തി റിപ്പോർട്ട് …

പെഗാസസ്: തരൂരിനോട് വിയോജിച്ച് ബി.ജെ.പി. അംഗങ്ങള്‍; ഐടി സമിതി യോഗം അലങ്കോലമായി

July 29, 2021

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ചര്‍ച്ചചെയ്യാന്‍ വിളിച്ച പാര്‍ലമെന്റിന്റെ ഐ.ടി. സമിതി യോഗം അലങ്കോലമായി. തരൂരിനെ ഐ.ടി. സമിതി അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് ബി.ജെ.പി. അവകാശലംഘനത്തിനു നോട്ടീസ് നല്‍കിയതിനു പിന്നാലെയായിരുന്നു യോഗം അലങ്കോലമായത്. തരൂര്‍ പദവി ദുരുപയോഗം ചെയ്തെന്നുകാട്ടി നിഷികാന്ത് …

തൃശ്ശൂർ: പഴകിയ പഴങ്ങൾ വിൽപനയ്ക്ക്; മൂന്നുപീടികയിൽ മൊത്ത വ്യാപാര സ്ഥാപനം അടപ്പിച്ചു

July 10, 2021

തൃശ്ശൂർ: പഴകിയ പഴവർഗങ്ങൾ വിൽപനയ്ക്ക് വെച്ചത് കണ്ടെത്തിയതിനെ തുടർന്ന് മൂന്നുപീടികയിൽ പഴവർഗ മൊത്ത വ്യാപാര സ്ഥാപനം അധികൃതർ അടച്ചു പൂട്ടി. കോവിഡ് നിയന്ത്രണ പ്രവർത്തനത്തിന്റെ ഭാഗമായുള്ള പരിശോധനയിലാണ് മൂന്നുപീടിക ജംങ്ഷനിൽ പഞ്ചായത്ത്‌ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മലിനമായ സാഹചര്യത്തിൽ അഴുകിയ …

കൊടകര കുഴൽപ്പണ കേസ്; ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന സുരേന്ദ്രന്റെ നിലപാട് തെറ്റാണെന്ന് വിഡി സതീശന്‍

July 3, 2021

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന സുരേന്ദ്രന്റെ നിലപാട് തെറ്റാണെന്ന് വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. നാട്ടിലെ നിയമവ്യവസ്ഥകള്‍ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. നാളെ എനിക്ക് നോട്ടീസ് …

ടൂള്‍കിറ്റ് വിവാദം: കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് നോട്ടീസ്

May 26, 2021

ന്യൂഡല്‍ഹി: ”കോണ്‍ഗ്രസ് ടൂള്‍ കിറ്റ്” വിവാദം സംബന്ധിച്ച് ബി.ജെ.പി. വക്താവ് സമ്പിത് പത്രയ്‌ക്കെതിരേ പരാതി നല്‍കിയ രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ക്കു ഡല്‍ഹി പോലീസ് നോട്ടീസ് നല്‍കി. മൊഴിയെടുക്കലിനു ഹാജരാകാനാണു നിര്‍ദേശം. കോവിഡ് മഹാമാരിയെ കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ചും …

കണ്ണൂർ: നൈലോണ്‍ ഫ്‌ളക്‌സ്: സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

March 26, 2021

കണ്ണൂർ: നിരോധിത ഫ്‌ളക്‌സ് ഉല്‍പന്നങ്ങള്‍ കണ്ടെത്തുന്നതിനായി ശുചിത്വ – ഹരിത മിഷനുകള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ ചില പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ നൈലോണ്‍ അടങ്ങിയ ഷീറ്റ് പ്രിന്റ് ചെയ്യാന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഈ …