
റിപ്പോര്‍ട്ട്
‘സന്തോഷാരവം’ വിളംബര ജാഥ: ഒന്നാം ദിനത്തിന് തിരൂരിൽ സമാപനം
By ന്യൂസ് ഡെസ്ക്
•
March 31, 2022
സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശം പകർന്ന 'സന്തോഷാരവം' വിളംബര ജാഥയുടെ ആദ്യ ദിനം തിരൂരിൽ സമാപിച്ചു. മലപ്പുറം ടൗണ്‍ഹാളില്‍ നിന്ന് രാവിലെ ആരംഭിച്ച വിളംബര ജാഥ കോട്ടക്കൽ, വളാഞ്ചേരി, എടപ്പാള്‍, പൊന്നാനി, കൂട്ടായി വാടിക്കല്‍ എന്നിവിടങ്ങളിൽ പര്യടനം നടത്തിയാണ് വൈകിട്ടോടെ തിരൂരിലെ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലെത്തിയത്. വിളംബര ജാഥയോടനുബന്ധിച്ച് എല്ലാ കേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ക്കായി ഷൂട്ടൗട്ട് മത്സരങ്ങളും ഗോളടിച്ചവർക്ക് സമ്മാനങ്ങളും നൽകി. പരിപാടിയിൽ മുൻ കേരള ടീം ക്യാപ്റ്റനും സന്തോഷ് ട്രോഫി താരവുമായിരുന്ന ഉസ്മാൻ കണ്ണന്തളിയെ മുന്‍ ഇന്ത്യന്‍ താരം കെ.ടി. ചാക്കോ ആദരിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.യു സൈനുദ്ധീൻ പരിപാടി ഉദ്ഘാടനം ചെയ്തു. തിരൂർ നഗരസഭ വൈസ് ചെയർമാൻ പി. രാമൻകുട്ടി അധ്യക്ഷനായി.
Read full story

