ശ്രീനഗര്‍: സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും കാഹളമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയ ഭാരത് ജോഡോ യാത്രയ്ക്കു വിജയകരമായ പരിസമാപ്തി. ചരിത്രപ്രസിദ്ധമായ ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം അര്‍പ്പിച്ചതോടെയാണ് 145 ദിവസത്തെ...
ശ്രീനഗര്‍: ഓള്‍ പാര്‍ട്ടി ഹുറിയത്ത് കോണ്‍ഫറന്‍സിന്റ ശ്രീനഗര്‍ രാജ്ബാഗ് മേഖലയിലെ ഓഫീസ് എന്‍.ഐ.എ. സംഘം പൂട്ടി മുദ്രവച്ചു. യു.എ.പി.എ. പ്രകാരം കെട്ടിടം കണ്ടുകെട്ടാന്‍ ഡല്‍ഹിയിലെ പ്രത്യേക കോടതി ഉത്തരവിട്ടതിനു പിന്നാലെയാണിത്. കഴിഞ്ഞ 30 വര്‍ഷമായി...
ന്യൂഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 16ന് വോട്ടെടുപ്പ് നടത്തും. നാഗാലാന്‍ഡിലും മേഘാലയയിലും ഫെബ്രുവരി 27നായിരിക്കും വോട്ടെടുപ്പ്. മാര്‍ച്ച് രണ്ടിനു ഫലം...
ചെന്നൈ: തമിഴ്നാട്ടിൽ ഗവർണർക്കെതിരെ പരസ്യമായി ഭീഷണി മുഴക്കിയ ഡി.എം.കെ. നേതാവ് ശിവാജി കൃഷ്ണമൂർത്തിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. നയപ്രഖ്യാപന പ്രസംഗത്തിൽ ബി.ആർ. അംബേദ്കർ, പെരിയാർ ഉൾപ്പെടെയുള്ളവരെ പരാമർശിക്കുന്ന ഭാഗം ഗവർണർ ആർ.എൻ. രവി...
ബാരാമുള്ള: കശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. യെദിപോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ പ്രദേശവാസികളായ ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്നു പോലീസ് അറിയിച്ചു.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ബീഹാര്‍ സ്വദേശിയായ തൊഴിലാളി കൊല്ലപ്പെട്ടു. മുഹമ്മദ് അംറേസാണ് (19) കൊല്ലപ്പെട്ടത്. 11/08/2022 അര്‍ധരാത്രിയിലാണ് സംഭവം. അതിഥി തൊഴിലാളികള്‍ ഒരുമിച്ച് താമസിക്കുന്ന സ്ഥലത്തിന് നേരെ തീവ്രവാദികള്‍...
ന്യൂഡൽഹി: കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം. മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ വധിച്ചു. 11/08/22 വ്യാഴാഴ്ച പുലർച്ചെയോടെയാണ് രജൌരിയിലെ പാർഗൽ സൈനിക ക്യാമ്പിൽ ആക്രമണമുണ്ടായത്. രണ്ട് ഭീകരർ ആർമി...
ന്യൂഡല്‍ഹി: പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ഭാവിയിലും അതിനു മാറ്റമുണ്ടാകില്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ജമ്മുവില്‍ 23-ാമത് കാര്‍ഗില്‍ വിജയദിവസ് പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. ബാബാ അമര്‍നാഥ് ഇന്ത്യന്‍ മണ്ണിലും മാ...
ബുധ്ഗാം(കശ്മീര്‍): ബുധ്ഗാം ജില്ലയില്‍ ഭീകരര്‍ തഹസീല്‍ദാര്‍ ഓഫീസില്‍ കടന്നുകയറി കശ്മീരി പണ്ഡിറ്റിനെ വെടിവച്ചു കൊന്നു. ചന്ദൂര ഗ്രാമത്തിലെ തഹസീല്‍ദാര്‍ ഓഫീസില്‍വച്ചാണു രാഹുല്‍ ഭട്ട് എന്ന കശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവച്ചുകൊന്നത്. സര്‍ക്കാര്‍ ഓഫീസിലേക്ക് അതിക്രമിച്ചുകയറിയ...
ന്യൂഡല്‍ഹി: കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായുടെ പാകിസ്താനിലെ ട്വിറ്റര്‍ പേജില്‍ കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന് ആഹ്വാനം ചെയ്യുന്ന വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ശക്തമായ നടപടികളുമായി ഇന്ത്യ. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഇന്ത്യയിലുള്ള ദക്ഷിണ കൊറിയന്‍...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഷോപ്പിയാന്‍ ജില്ലയിലെ കില്‍ബാല്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്....
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ രണ്ട് പാകിസ്താന്‍ പൗരന്‍മാരടക്കം ആറ് ഭീകരരെ രണ്ട് ഏറ്റുമുട്ടലില്‍ വധിച്ച് സുരക്ഷാസേന. അനന്ത്നാഗ് കുല്‍ഗാം ജില്ലകളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഒരു ജവാന്‍ വീരമൃത്യു വരിച്ചതായും രണ്ടുപേര്‍ക്ക് പരുക്കേറ്റതായും ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു....