ഒരു പാരസെറ്റാമോൾ പോലും താനും കുടുംബവും സർക്കാർ ചെലവിൽ വാങ്ങിയിട്ടില്ലെന്ന് പി വി അൻവർ എംഎൽഎ

May 15, 2023

കാസർകോഡ്: എംഎൽഎ ആയിരിക്കെ മാസങ്ങളോളം വിദേശത്ത് ബിസിനസ് ആവശ്യങ്ങൾക്കായി താമസിക്കാറുള്ളതിനാൽ നിലമ്പൂരെ ജനങ്ങളോടുള്ള പ്രതിബദ്ധത മറന്നുപോകുന്നുവോ എന്ന ആക്ഷേപത്തിന് മറുപടിയുമായി പി വി അൻവർ എംഎൽഎ. നിലമ്പൂരിലെ ജനകീയ പ്രശ്‌നങ്ങൾ കൃത്യമായി പരിഹരിക്കപ്പെടുന്നുവെന്ന് പി വി അൻവർ പറയുന്നു. റീ ബിൽഡ് …

100 കോടിയുടെ പദ്ധതി 232 കോടിയിലെത്തിച്ച്, 132 കോടി കൊള്ളയടിച്ചു

May 3, 2023

കാസര്‍ഗോഡ്: എ.ഐ. കാമറ ഇടപാട് സംബന്ധിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 132 കോടി രൂപയുടെ അഴിമതിയാണു നടന്നതെന്നും എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു. ടെക്‌നിക്കല്‍ ഇവാലുവേഷന്‍ സമ്മറി റിപ്പോര്‍ട്ടും ഫിനാന്‍ഷ്യല്‍ ബിഡ് …

കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

March 14, 2023

കാസർകോട്: കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടന്നാണ് മരണം. കാസർകോട് പെരിയ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മലയാളം അധ്യാപകനാണ്. 2005ൽ നടന്ന സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തിൽ മലയാളത്തെ പ്രതിനിധാനം ചെയ്തു പങ്കെടുത്തു. തൊട്ടുമുമ്പ് …

കാസർ​ഗോഡ് കോൺ​ഗ്രസ് നേതാവിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ആരോപണം

March 4, 2023

കാസർഗോഡ്: കാസർഗോഡ് കുറ്റിക്കോൽ പുളുവഞ്ചിയിൽ കോൺഗ്രസ്‌ പ്രവർത്തകന് നേരെ ആക്രമണം. കുറ്റിക്കോൽ മണ്ഡലം സെക്രട്ടറിയായ എച്ച്.വേണുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റ വേണുവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്നാണ് കോൺ​ഗ്രസിന്റെ ആരോപണം. 03/03/23 …

സിനിമ സ്റ്റൈലില്‍ തോക്ക് ചൂണ്ടി ലോറി തട്ടിയെടുത്തു; പൊലീസിന്റെ സാഹസിക ഓപ്പറേഷൻ, പ്രതികള്‍ വലയില്‍

February 24, 2023

കാസര്‍കോട്: കാസർകോട് കടമ്പാറില്‍ തോക്ക് ചൂണ്ടി ലോറികള്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ കൂട്ടാളിയടക്കം നാല് പേര്‍ അറസ്റ്റില്‍. രാകേഷ് കിഷോറിനേയും സംഘത്തേയുമാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പിടിക്കാനെത്തിയ പൊലീസുകാർക്കെതിരെയും പ്രതികൾ തോക്ക് ചൂണ്ടി. …

വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടെന്ന പരാതി; കാസര്‍ഗോഡ് ഗവ.കോളജ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ ഉത്തരവ്

February 24, 2023

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഗവ.കോളജ് പ്രിന്‍സിപ്പല്‍ എം. രമയെ ചുമതലകളില്‍ നിന്ന് നീക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം. കുടിവെള്ള പ്രശ്‌നം ഉന്നയിച്ച വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ ചേംബറില്‍ പൂട്ടിയിട്ടെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഗവ.കോളജ് താത്ക്കാലികമായി അടച്ചു. വിഷയം …

കാസർഗോഡ് ജിബിജി നിക്ഷേപ തട്ടിപ്പ്; സ്ഥാപന ഉടമ കസ്റ്റഡിയിൽ

January 16, 2023

കാസർഗോഡ്: ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് (ജിബിജി) നിധി ലിമിറ്റഡ് സ്ഥാപനത്തിന്റെ ഉടമയും ചെയർമാനുമായ വിനോദ് കുമാർ പോലീസ് കസ്റ്റഡിയിൽ. ഉടമയെ കൂടാതെ മൂന്ന് ഡയറക്ടർ ബോർഡ് അംഗങ്ങളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തും. നാല് ജില്ലകളിലായി 5500ൽ …

കാസർകോട് പിക്കപ് വാനിൽ കടത്തിയ 1750 ലിറ്റർ സ്പിരിറ്റ് പിടിച്ചു

January 6, 2023

കാസര്‍കോട്: കറന്തക്കാട് പിക്കപ്പില്‍ കടത്തുകയായിരുന്ന 1750 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു. കോട്ടയം മറിയപ്പള്ളി സ്വദേശി മനു കെ ജയനെ കാസര്‍കോട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പിക്കപ്പില്‍ കടത്തുകയായിരുന്ന സ്പിരിറ്റ് പിടിച്ചത്. 35 ലിറ്റര്‍ …

തൃക്കരിപ്പൂർ അബ്ദുൾ സലാം ഹാജി കൊലക്കേസ്; പ്രതികളുടെ ഇരട്ട ജീവപര്യന്തത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി

November 10, 2022

കാസർഗോഡ് : തൃക്കരിപ്പൂർ അബ്ദുൽ സലാം ഹാജി കൊലക്കേസ് പ്രതികളുടെ ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. ഹൈക്കോടതിയാണ് പ്രതികൾക്ക് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചത്. അ‍ഞ്ചാം പ്രതിയായ നിമിത്താണ് ഹർജി നൽകിയത്. തനിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നാണ് നിമിത്ത് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. …

കാസര്‍​ഗോഡ് പെരിയയില്‍ അടിപ്പാത തകര്‍ന്നത് ഇരുമ്പ് തൂണുകളുടെ ശേഷിക്കുറവ് കാരണമെന്ന് റിപ്പോര്‍ട്ട്

November 8, 2022

കാസര്‍​ഗോഡ് : കാസര്‍​ഗോഡ് പെരിയയില്‍ അടിപ്പാത തകര്‍ന്നത് ഇരുമ്പ് തൂണുകളുടെ ശേഷിക്കുറവ് കാരണമെന്ന് റിപ്പോര്‍ട്ട്. സംഭവം അന്വേഷിച്ച എന്‍ഐടി സംഘമാണ് ദേശീയ പാതാ അഥോറിറ്റിക്ക് റിപ്പോര്‍ട്ട് സമർപ്പിച്ചത്. വിശദമായ പരിശോധന പൂർത്തിയാകുന്നതുവരെ നിലവിലെ രീതി തുടരരുതെന്ന് നിർദേശം. 2022 ഒക്ടോബര്‍ 29 ന് …