വ്യാവസായിക സംരംഭക മെമ്മോറാണ്ടം അനുവദിക്കുന്നതിനുള്ള പോർട്ടൽ നവീകരിച്ചു

ബിസിനസ്സ് സൗഹൃദ അന്തരീക്ഷവും സുതാര്യതയും മെച്ചപ്പെടുത്തുന്നതിനായി വ്യാവസായിക സംരംഭക   മെമ്മോറാണ്ടം (ഐ.ഇ.എം.) അനുവദിക്കുന്നതിനുള്ള പോർട്ടൽ ഡി.പി.ഐ.ഐ.ടി.നവീകരിച്ചു.ഒരു കമ്പനിയുടെ എല്ലാ മേഖലകളിലെയും സ്ഥലങ്ങളിലെയും വിശദാംശങ്ങൾ ശേഖരിക്കാൻ ഒറ്റ വ്യാവസായിക സംരംഭക മെമ്മോറാണ്ടം (ഐ.ഇ.എം.) നവീകരിച്ച പോർട്ടൽ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപ ഉദ്ദേശ്യങ്ങൾ …

വ്യാവസായിക സംരംഭക മെമ്മോറാണ്ടം അനുവദിക്കുന്നതിനുള്ള പോർട്ടൽ നവീകരിച്ചു Read More

2021 ലെ ദേശീയ സ്റ്റാർട്ട്അപ്പ് പുരസ്കാരങ്ങൾക്കായി DPIIT അപേക്ഷകൾ ക്ഷണിച്ചു

വ്യവസായആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് രണ്ടാമത് ദേശീയ സ്റ്റാർട്ട്അപ്പ്  പുരസ്കാര വിതരണം സംഘടിപ്പിക്കുകയാണ്. കോവിഡ് മഹാമാരി കാലത്ത് സ്റ്റാർട്ടപ്പുകൾ നൽകിയ നിസ്തുലമായ സംഭാവനകൾ പരിഗണിച്ച് 2021 ലെ പുരസ്കാരങ്ങളിൽ പ്രത്യേക വിഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വയംപര്യാപ്ത ഭാരതം സാക്ഷാത്കരിക്കുന്നതിന് ആവശ്യമായ അവശ്യവസ്തുക്കളുടെ സ്വദേശിവൽക്കരണത്തിന് സഹായിക്കുന്ന നൂതന ആശയങ്ങളെ കണ്ടെത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. 2021 ജനുവരി 31 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൃഷി, ശുദ്ധജലം, വിദ്യാഭ്യാസം, ശേഷി വികസനം, ഊർജ്ജം, പരിസ്ഥിതി, ബഹിരാകാശം തുടങ്ങി 15 മേഖലകളിലെ 49 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്. തദ്ദേശീയ ഭാഷകളിലെ കണ്ടെന്റ് ഡെലിവറി, കോവിഡ് വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനുള്ള ആശയങ്ങൾ, ഇറക്കുമതി കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങൾ, ഗ്രാമീണ മേഖലയിൽ കൂടുതൽ സ്വാധീനം ചെലുത്താൻ കഴിയുന്ന കണ്ടുപിടുത്തങ്ങൾ, വനിതാ സംരംഭകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർ നേതൃത്വം നൽകുന്ന സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കായി ആറ് പ്രത്യേക പുരസ്കാരങ്ങളും നൽകുന്നുണ്ട്. രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി സംഭാവന നൽകിയ ഇൻക്യൂബേറ്റർക്കും ആക്‌സിലറേറ്റർക്കും പ്രത്യേക പുരസ്കാരങ്ങളും സമ്മാനിക്കും. എല്ലാ വിഭാഗത്തിലും ഒന്നാമതെത്തുന്ന സ്റ്റാർട്ടപ്പുകൾക്ക് 5 ലക്ഷം രൂപ സമ്മാനമുണ്ട് ഒന്നാമതെത്തുന്ന ഇൻക്യൂബേറ്റർക്കും ആക്‌സിലറേറ്റർക്കും 15 ലക്ഷം രൂപ വീതം സമ്മാനവും ലഭിക്കും.അപേക്ഷ നടപടിക്രമങ്ങളുടെ കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്:http://www.startupindia.gov.in ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1682693

2021 ലെ ദേശീയ സ്റ്റാർട്ട്അപ്പ് പുരസ്കാരങ്ങൾക്കായി DPIIT അപേക്ഷകൾ ക്ഷണിച്ചു Read More

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങ്; കേരളം കേന്ദ്രത്തിനു കത്തെഴുതി

തിരുവനന്തപുരം: ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുകൂല സാഹചര്യം) റാങ്കിങ്ങ് കണക്കാക്കുന്നതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിനു കത്തെഴുതി. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ( ഡി പി ഐ ഐ ടി) …

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങ്; കേരളം കേന്ദ്രത്തിനു കത്തെഴുതി Read More