ബിസിനസ്സ് സൗഹൃദ അന്തരീക്ഷവും സുതാര്യതയും മെച്ചപ്പെടുത്തുന്നതിനായി വ്യാവസായിക സംരംഭക മെമ്മോറാണ്ടം (ഐ.ഇ.എം.) അനുവദിക്കുന്നതിനുള്ള പോർട്ടൽ ഡി.പി.ഐ.ഐ.ടി.നവീകരിച്ചു.ഒരു കമ്പനിയുടെ എല്ലാ മേഖലകളിലെയും സ്ഥലങ്ങളിലെയും വിശദാംശങ്ങൾ ശേഖരിക്കാൻ ഒറ്റ വ്യാവസായിക സംരംഭക മെമ്മോറാണ്ടം (ഐ.ഇ.എം.) നവീകരിച്ച പോർട്ടൽ വാഗ്ദാനം ചെയ്യുന്നു.
നിക്ഷേപ ഉദ്ദേശ്യങ്ങൾ (ഐ.ഇ.എം.-പാർട്ട് എ) പൂരിപ്പിക്കുന്നതിനും ഉത്പാദന ആരംഭം (ഐഇഎം-പാർട്ട് ബി) തടസ്സമില്ലാതെ റിപ്പോർട്ടുചെയ്യുന്നതിനും ഈ ഒറ്റ ഫോം സഹായകമാകും.വ്യാവസായിക സംരംഭക മെമ്മോറാണ്ടത്തിൽ വരുത്തുന്ന ഏത് ഭേദഗതിയും മുമ്പ് ഫയൽ ചെയ്ത മെമ്മോറാണ്ടവുമായി ബന്ധപ്പെട്ട് തന്നെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്.ഇതിലൂടെ മുഴുവൻ പ്രക്രിയയിലും വിവരങ്ങൾ പൂരിപ്പിക്കുന്നതിലുണ്ടാകാൻ സാധ്യതയുള്ള ഇരട്ടിപ്പ് ഒഴിവാകുന്നു.
എല്ലാ അനുമതികളും ഇ-മെയിൽ എസ്എംഎസ് എന്നിവ വഴി പൂർണ്ണമായും കടലാസ് രഹിതമായി അപേക്ഷകരെ അറിയിക്കും. അതോടൊപ്പം ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾക്കും വിവരങ്ങൾ അയയ്ക്കും. അപേക്ഷ സമർപ്പിക്കുന്നതിനും ഐ.ഇ.എം.സർട്ടിഫിക്കറ്റ് നേടുന്നതിനുമുള്ള ജി 2 ബി പോർട്ടൽ http://services.dipp.gov.in -ൽ ലഭ്യമാണ്.