പാക്കിസ്ഥാന് ആയുധങ്ങൾ നൽകില്ല എന്നും ഇന്ത്യയുമായി ആയുധനിർമ്മാണത്തിൽ സഹകരിക്കുമെന്നും റഷ്യ

മോസ്കോ: പാക്കിസ്ഥാന് ആയുധങ്ങൾ വിൽക്കില്ല എന്നും ഇന്ത്യയുമായി അത്യാധുനിക ആയുധ നിർമ്മാണത്തിൽ സഹകരിക്കുമെന്നും റഷ്യയുടെ ഉറപ്പ്.

മോസ്കോയിൽ നടക്കുന്ന ഷാങ്ഹായി സഹകരണ സംഘടനയുടെ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഇന്ത്യ-റഷ്യ ഉഭയകക്ഷി ചർച്ചകളിലാണ് റഷ്യ പുതിയ നയതന്ത്ര നിലപാടെടുത്തത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും റഷ്യൻ പ്രതിരോധ മന്ത്രി ഷെർഗി ഷോയ്ഗുവും തമ്മിലാണ് മോസ്കോയിൽ ഉഭയകക്ഷി ചർച്ചകൾ നടന്നിരുന്നു.

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമാകും റഷ്യ എന്നും റിപ്പോർട്ടുകളുണ്ട്. ഫെബ്രുവരിയിൽ ഇന്ത്യയിൽ നടക്കുന്ന എയ്റോ ഇന്ത്യ എക്സിബിഷനിൽ റഷ്യ പങ്കെടുക്കും.

അടുത്ത വർഷം അവസാനം മിലിറ്ററി സാങ്കേതികവിദ്യ സംബന്ധിച്ച് ഇന്ത്യയും റഷ്യയുമായി നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ റഷ്യൻ ആഭ്യന്തരമന്ത്രിയെ രാജ് നാഥ് സിംഗ് ഇന്ത്യയിലേക്ക് ക്ഷണിച്ചു.

Share
അഭിപ്രായം എഴുതാം