അധികാരമുണ്ടെന്ന് മനസിലാക്കിയാണ് ഇത്തരം ആളുകൾ ബിജെപിയിലേക്ക് വരുന്നത്: പത്മജ കൺവെൻഷൻ ഉദ്ഘാടനം ചെയ്തതിൽ പരസ്യ പ്രതിഷേധവുമായി സികെ പത്മനാഭൻ
മറ്റുപാർട്ടികളിൽ നിന്ന് ബിജെപിയിൽ എത്തുന്നവർക്ക് അമിത പ്രാധാന്യം നൽകുന്നതിൽ എതിർപ്പ് പരസ്യമാക്കി പാർട്ടി ദേശീയ കൗൺസിൽ അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ സികെ പത്മനാഭൻ. എൻഡിഎയുടെ കാസർകോട് മണ്ഡലം കൺവെൻഷൻ ഉദ്ഘാടച്ചടങ്ങ് അടുത്തിടെ കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ പത്മജ വേണുഗോപാലിനെ ഏൽപ്പിച്ചതിലായിരുന്നു …