ഇരിട്ടിയില്‍ 10മുതല്‍ ഗതാഗത പരിഷ്‌കരണവുമായി നഗരസഭ

June 10, 2022

ഇരിട്ടി നഗരത്തിലെ ഗതാഗത തടസം പരിഹരിക്കുന്നതിനും അശാസ്ത്രീയ വാഹന പാര്‍കിങ് നിരോധിക്കുന്നതിനും ഗതാഗത പരിഷ്‌കരണവുമായി ഇരിട്ടി നഗരസഭ. ഗതാഗതകുരുക്കും വാഹന പാര്‍ക്കിംങ്ങും കാല്‍നടയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിംങ്ങ് നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്താന്‍ തിരുമാനിച്ചു. …