ഈടുനല്‍കിയ വസ്തുവിന്റെ വ്യാജാധാരം ഉണ്ടാക്കി വില്‍പ്പന നടത്തിയ സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസ്

മൂവാറ്റുപുഴ: ചിട്ടിപിടിക്കാന്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് ഈട് നല്‍കിയ വസ്തുവിന്റെ വ്യാജ ആധാരം ഉണ്ടാക്കി വില്‍പ്പന നടത്തിയ സംഭവത്തില്‍ സ്ഥലയുടമ ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുവാറ്റുപുഴ കാവുംചിറ വീട്ടില്‍ കെപി അനില്‍(50), ഭാര്യ അമ്പിളി(45), വൈക്കം മുളംകുളം വാഴനില്‍ക്കുംപുരയിട ത്തില്‍ അശോകുമാര്‍ (46)വാഴനില്‍ക്കും പുരയിടത്തില്‍ ബാബു വിജയ്‌നാഥ് (48) ആധാരമെഴുത്തുകാരന്‍ അജിത്കുമാര്‍ ,മുവാറ്റുപുഴയിലെ മുന്‍ സബ് രജിസ്ട്രാര്‍ എന്നിവര്‍ക്കെതിരെയാണ് കൂത്താട്ടുകുളം പോലീസ് കേസെടുത്തത്. ശ്രീഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് കമ്പനിക്കുവേണ്ടി കൂത്താട്ടുകുളം ശാഖാ മാനേജര്‍ സുധീര്‍ എ.വി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ശ്രീ ഗോഗുലം ചിറ്റ്‌സ് കൂത്താട്ടുകുളം ശാഖയില്‍ 2011 ല്‍ കെ പി അനില്‍കുമാര്‍ 1.10 കോടി രൂപയുടെ ചിട്ടി ചേര്‍ന്നിരുന്നു. ഭാര്യ അമ്പിളിയാണ് ജാമ്യം നിന്നത്. ചിട്ടിലേലം പിടിച്ച് 82,49,200 രൂപ അനില്‍ കൈപ്പറ്റി. വ്യവസ്ഥ പ്രകാരം അനിലിന്റെ പേരിലുളള ആരക്കുഴ വില്ലേജിലെ വസ്തുവിന്‍റെ ഒറിജിനല്‍ ആധാരവും മുന്നാധാരവും ബോണ്ടും ചെക്കും നല്‍കിയിരുന്നു.

ചിട്ടി കുടിശിക അടച്ചില്ലെന്നും ഈടായി നല്‍കിയ വസ്തു വ്യാജ രേഖയുണ്ടാാക്കി അശോക് കുമാറിനും ബാബുവിജയനാഥിനും തീറെഴുതി നല്‍കി ശ്രീഗോകുലം ചിറ്റ്‌സിനെ വഞ്ചിച്ചുവെന്നുമായിരുന്ന കേസ്. വ്യാജ രേഖ സൃഷ്ടിക്കാന്‍ കൂട്ടുനിന്ന തിനാണ് അന്നത്തെ മുവാറ്റുപുഴ സബ് രജിസ്ട്രാര്‍ക്കെതിരെയും ആധാരം എഴുത്തുകാരനെതിരെയും കേസെടുത്തത്. പുത്തന്‍കുരിശ് ഡിവൈഎസ്പി അജയ്‌നാഥിന്റെ മേല്‍നോട്ടത്തില്‍ കൂത്താട്ടുകുളം എസ് എച്ച് ഒ സുനീഷ് തങ്കച്ചനാണ് കേസ് അന്വേഷിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →