സല്യൂട്ടിൽ ഐപിഎസ് ഓഫീസർ ആയി ദുൽഖർ സൽമാൻ

കൊച്ചി: ബോബി-സഞ്ജയ് ടീം തിരക്കഥയെഴുതുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപെടുന്ന ചിത്രമായ ആയ സല്യൂട്ടിൽ ഐ പി എസ് ഓഫീസറായ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തിലൂടെ ദുൽഖർ സൽമാൻ എത്തുന്നു. ചിത്രത്തിന്റെ ഫോട്ടോകൾ താരങ്ങൾ ഷെയർ ചെയ്തിരുന്നു. സിനിമയുടെ ടീസറിനെ കുറിച്ചുള്ളതാണ് പുതിയ വാർത്ത. ഹിന്ദി നടിയും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ഈ ചിത്രത്തിലെ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആണ്.

ദുൽഖർ തന്നെയാകും ചിത്രത്തിന്റെ ആകർഷണം. ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. സാനിയ ഇയപനും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ടീസർ അടുത്തമാസം നാലിന് വൈകുന്നേരം ആറുമണിക്കാണ് പുറത്തുവിടുക. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത
ദുൽഖറിന്റെ കുറുപ്പ് എന്ന ചിത്രം പ്രദർശനത്തിന് എത്താൻ ഉണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →