പുതിയ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ചാനിരക്ക് 7.5- 12.5 ശതമാനം: ലോകബാങ്ക്

വാഷിങ്ടണ്‍: 2021- 22 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ചാനിരക്ക് 7.5- 12.5 ശതമാനമായിരിക്കുമെന്നു ലോകബാങ്ക്.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവ് അത്ഭുതവഹമാണെന്നാണ് ലോകബാങ്ക് വിശേഷിപ്പിച്ചത്.ലോകബാങ്കിന്റെ ഏറ്റവും പുതിയ സൗത്തേഷ്യ ഇക്കമണാമിക് ഫോക്കസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.വാക്സിന്‍ ഉല്‍പ്പാദനത്തിലും ഇന്ത്യ മുന്നിലാണെന്നു ലോകബാങ്കിന്റെ സൗത്തേഷ്യ റീജിയണന്‍ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ ഹാന്‍സ് ട്രിമര്‍ പറഞ്ഞു.വളര്‍ച്ച വേഗം തിരിച്ചുപിടിക്കുന്നതോടെ തൊഴില്‍ മേഖലയിലും ദാരിദ്ര്യ നിര്‍മാര്‍ജന യജ്ഞത്തിലും ഇന്ത്യയ്ക്കു മുന്നേറാനാകും. കോവിഡിനെ തുടര്‍ന്നു നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ -23.5 ശതമാനം ചുരുങ്ങിയിരുന്നു. രണ്ടാം പാദത്തില്‍ -7.3 ശതമാനം വളര്‍ന്ന വിപണി മൂന്നാംപാദത്തില്‍ 0.4 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു.2017 സാമ്പത്തികവര്‍ഷം 8.3 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് 2020 സാമ്പത്തികവര്‍ഷം ഇത് 4.0 ശതമാനമായി ചുരുങ്ങി. ഉപഭോക്തൃ ആവശ്യകതയിലുണ്ടായ കുറവും സാമ്പത്തിക മേഖലയിലുണ്ടയ ഞെരുക്കവുമാണ്(പ്രത്യേക ബാങ്കിങ് ഇതര ധനകാര്യ മേഖല നേരിട്ട പ്രതിസന്ധി) നിക്ഷേപങ്ങളെ ബാധിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →